അലഹബാദ് ഓർഡനൻസ് ഡിപ്പോയിൽ 152 ഒഴിവ്
text_fieldsഅലഹബാദ് ഓർഡനൻസ് ഡിപ്പോയിൽ 152 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്നിവ ചുവടെ.
- മെറ്റീരിയൽ അസിസ്റ്റൻറ് (ആറ്)- ഏതെങ്കിലും വിഷയത്തിൽ ബിരുദം/മെറ്റീരിയൽ മാനേജ്മെൻറിൽ ഡിപ്ലോമ/എൻജിനീയറിങ് ബിരുദം.
- ലോവർ ഡിവിഷൻ ക്ലർക്ക് (23)- 12ാം ക്ലാസ്/ തത്തുല്യം, ഇംഗ്ലീഷിൽ മിനിറ്റിൽ 35 വാക്കും ഹിന്ദിയിൽ 30 വാക്കും ടൈപ്പിങ് സ്പീഡ്.
- സിവിൽ മോട്ടോർ ഡ്രൈവർ (ഒന്ന്)- മെട്രിക്കുലേഷൻ, ഹെവി ലൈസൻസും ഡ്രൈവിങ്ങിൽ രണ്ട് വർഷത്തെ പ്രവർത്തി പരിചയവും.
- ഫയർമാൻ (അഞ്ച്)- മെട്രിക്കുലേഷൻ/ തത്തുല്യം, ഉയരം-165 സെ.മീ, നെഞ്ചളവ്-81.5-85, തൂക്കം-കുറഞ്ഞത് -50 കി.ഗ്രാം.
- ടെലി ഓപറേറ്റർ (ഒന്ന്)- ഇംഗ്ലീഷ് നിർബന്ധിത വിഷയമായി പഠിച്ച മെട്രിക്കുലേഷൻ, ഇംഗ്ലീഷിൽ മികച്ച ആശയവിനിമയശേഷി അഭികാമ്യം.
- വെൻഡർ (നാല്)- മെട്രിക്കുലേഷൻ, ആറ് മാസത്തെ പ്രവർത്തി പരിചയം.
- മൾട്ടി ടാസ്കിങ് സ്റ്റാഫ് (ഒന്ന്)- മെട്രിക്കുലേഷൻ/ തത്തുല്യം, ഒരു വർഷത്തെ പ്രവർത്തി പരിചയം അഭികാമ്യം.
- മെസഞ്ചർ (ഒന്ന്)-മെട്രിക്കുലേഷൻ/ തത്തുല്യം, ഒരുവർഷത്തെ പ്രവർത്തിപരിചയം അഭികാമ്യം.
- സഫായ്്വാല (മൂന്ന്)- മെട്രിക്കുലേഷൻ/ തത്തുല്യം, ഒരുവർഷത്തെ പ്രവർത്തിപരിചയം അഭികാമ്യം. ട്രേഡ്സ്മാൻ മാറ്റ് (107)- മെട്രിക്കുലേഷൻ/ തത്തുല്യം.
ഉയർന്ന പ്രായപരിധി 18-25, എസ്.സി/ എസ്.ടി -18-30, ഒ.ബി.സി-18-28.എഴുത്തുപരീക്ഷ, കായികക്ഷമത പരിശോധന/ ട്രേഡ് ടെസ്റ്റ്/ ടൈപ്പിങ് ടെസ്റ്റ് വഴിയായിരിക്കും തെരഞ്ഞെടുപ്പ്.
നിശ്ചിത മാതൃകയിലുള്ള അപേക്ഷഫോറം പൂരിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തി പാസ്പോർട്ട് ൈസസ് ഫോട്ടോ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, മേൽവിലാസം എഴുതിയ എൻവലപ് സഹിതം Commandant, Ordnance Depot, Fort, Allahabad (UP), 211005 എന്ന വിലാസത്തിൽ അയക്കണം. അവസാന തീയതി മേയ് 19.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.