ജിപ്മെറിൽ നഴ്സിങ് ഓഫിസർ, എക്സ് റേ ടെക്നീഷൻ, ലാബ് ടെക്നീഷൻ
text_fieldsകേന്ദ്രസർക്കാർ സ്ഥാപനമായ പുതുച്ചേരിയിലെ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച് (ജിപ്മെർ) വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. ആകെ 139 ഒഴിവുകളുണ്ട്. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.jipmer.edu.inൽ. അപേക്ഷ ഓൺലൈനായി ജൂലൈ 21 മുതൽ ആഗസ്റ്റ് 11 വൈകീട്ട് 4.30 മണിവരെ സമർപ്പിക്കാം. 2022 സെപ്റ്റംബർ നാലിന് ദേശീയതലത്തിൽ നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്.
തസ്തികകൾ: നഴ്സിങ് ഓഫിസർ, ഒഴിവുകൾ- 128 (ജനറൽ -65, ഇ.ഡബ്ല്യു.എസ് 16, ഒ.ബി.സി 24, എസ്.സി 10, എസ്.ടി 13). ഭിന്നശേഷിക്കാർക്ക് എട്ട് ഒഴിവുകളിൽ നിയമനം ലഭിക്കും. യോഗ്യത- ബി.എസ് സി നഴ്സിങ് അല്ലെങ്കിൽ പോസ്റ്റ് ബേസിക് ബി.എസ് സി നഴ്സിങ്, നഴ്സിങ് കൗൺസിലിൽ രജിസ്ട്രേഡ് നഴ്സ് ആൻഡ് മിഡ് വൈഫ്. അല്ലെങ്കിൽ ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറിയിൽ ഡിപ്ലോമ, രജിസ്ട്രേഡ് നഴ്സ് ആൻഡ് മിഡ് വൈഫ്, 50 കിടക്കകളുള്ള ആശുപത്രിയിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി 35 വയസ്സ്. അടിസ്ഥാന ശമ്പളം 44,900 രൂപ.
എക്സ് റേ ടെക്നീഷൻ (റേഡിയോ തെറപ്പി) ഒഴിവുകൾ- 3 (ഇ.ഡബ്ല്യു.എസ് 1, എസ്.സി 1. എസ്.ടി 1) യോഗ്യത- ബി.എസ് സി റേഡിയഷൻ ടെക്നോളജി/ റേഡിയോ തെറപ്പി ടെക്നോളജി, AERB e-LDRA രജിസ്ട്രേഷൻ, രണ്ടു വർഷത്തെ പ്രവൃത്തിപരിചയം, പ്രായപരിധി 30 വയസ്സ്. അടിസ്ഥാന ശമ്പളം 35400 രൂപ.
എക്സ് റേ ടെക്നീഷൻ (റേഡിയോ ഡയഗ്നോസിസ്) ഒഴിവുകൾ- 6 (ഇഡബ്ല്യു.എസ് 3, എസ്.സി 1, എസ്.ടി 2) യോഗ്യത- ബി.എസ് സി റേഡിയോഗ്രാഫി/മെഡിക്കൽ ഇമേജിങ് ടെക്നോളജി/തത്തുല്യം, രണ്ടു വർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി 30 വയസ്സ്. അടിസ്ഥാന ശമ്പളം 35,400 രൂപ.
റെസ്പിറേറ്ററി ലബോറട്ടറി ടെക്നീഷൻ, ഒഴിവുകൾ- 2 (ജനറൽ). യോഗ്യത- BSc (MLT) പൾമണറി ടെസ്റ്റ് ലബോറട്ടറി / അലർജി ലബോറട്ടറിയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം. കമ്പ്യൂട്ടർ സോഫ്റ്റ്വെയർ ഹാൻഡിലിങ്ങിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം. പ്രായപരിധി 30 വയസ്സ്. അടിസ്ഥാന ശമ്പളം 29200 രൂപ.
സംവരണ വിഭാഗങ്ങളിൽപെടുന്നവർക്ക് ചട്ടപ്രകാരം പ്രായപരിധിയിൽ ഇളവുണ്ട്. അപേക്ഷ ഫീസ് 1500 രൂപ. എസ്.സി/എസ്.ടി വിഭാഗത്തിന് 1200 രൂപ. ഭിന്നശേഷിക്കാർക്ക് ഫീസില്ല. ഓൺലൈൻ അപേക്ഷ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും വെബ്സൈറ്റ്/ വിജ്ഞാപനം കാണുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.