ഇന്ത്യൻ നേവിയിൽ ഓഫിസർ ഒഴിവ്
text_fieldsഇന്ത്യൻ നേവിയിൽ ഷോർട്ട് സർവിസ് കമീഷൻ ഓഫിസറാകാം. എക്സിക്യൂട്ടിവ്, എജുക്കേഷൻ, ടെക്നിക്കൽ ബ്രാഞ്ചുകളിൽ വിവിധ കേഡറുകളിലാണ് നിയമനം. 218 ഒഴിവുണ്ട്. ഫസ്റ്റ്ക്ലാസ് എൻജിനീയറിങ് ബിരുദക്കാർക്കും മറ്റുമാണ് അവസരം.
അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. വിജ്ഞാപനം www.joinindiannavy.gov.inൽ. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 44 ആഴ്ചത്തെ പരിശീലനം നൽകും. ഇതിൽ 22 ആഴ്ച ഏഴിമല (കണ്ണൂർ, കേരളം) നാവിക അക്കാദമിയിലാണ് പരിശീലനം.
വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവരെ സബ്‍ലഫ്റ്റനന്റ് പദവിയിൽ 56,100 രൂപ അടിസ്ഥാന ശമ്പളത്തിൽ ഓഫിസറായി നിയമിക്കും.
ലോജിസ്റ്റിക്സ് വിഭാഗത്തിലേക്ക് ഫസ്റ്റ്ക്ലാസ് എം.ബി.എ, ബി.എസ് സി, ബി.കോം, ബി.എസ് സി (ഐ.ടി) വിത്ത് പി.ജി. ഡിപ്ലോമ (ഫിനാൻസ്/ലോജിസ്റ്റിക്സ് സപ്ലൈ ചെയിൻ/മെറ്റീരിയൽ മാനേജ്മെന്റ്), എം.സി.എ/എം.എസ് സി (ഐ.ടി) യോഗ്യതയുള്ളവരെയും എജുക്കേഷൻ ബ്രാഞ്ചിലേക്ക് ഫസ്റ്റ്ക്ലാസ് എം.എസ്‍സി (മാത്സ്/ഓപറേഷൻസ് റിസർച്/ഫിസിക്സ്/കെമിസ്ട്രി/എം.ടെക് യോഗ്യതയുള്ളവരെയും പരിഗണിക്കും. ഓൺലൈൻ അപേക്ഷ നവംബർ ആറുവരെ സമർപ്പിക്കാം. ഒറ്റ അപേക്ഷ മതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.