Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightകേരള കാര്‍ഷിക...

കേരള കാര്‍ഷിക സർവകലാശാലയിൽ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ്

text_fields
bookmark_border
കേരള കാര്‍ഷിക സർവകലാശാലയിൽ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ്
cancel

തൃശൂർ: കേരള കാര്‍ഷിക സർവകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രം (സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്) “പഴം-പച്ചക്കറി സംസ്‌കരണവും വിപണനവും” എന്ന ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

മലയാള ഭാഷയിൽ ഉള്ള ഈ കോഴ്സിന്റെ ദൈര്‍ഘ്യം മൂന്ന് മാസമാണ്. താൽപര്യമുള്ളവര്‍ക്ക് www.celkau.in എന്ന വെബ്സൈറ്റിലെ ‘ഓണ്‍ലൈന്‍ സർട്ടിഫിക്കറ്റ് കോഴ്സ്’ എന്ന ലിങ്കില്‍ നിന്നു അപേക്ഷ ​ഫോറം പൂരിപ്പിച്ചു സമർപ്പിക്കാം. 50% മാര്‍ക്കോടുകൂടി SSLC / തത്തുല്യ വിദ്യാഭ്യാസമാണ് ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. ഏപ്രിൽ 17ന് കോഴ്സ് തുടങ്ങും.

രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തിയ്യതി: ഏപ്രിൽ 16. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. സംശയങ്ങള്‍ക്ക് celkau@gmail.com ലേക്ക് ഇ-മെയില്‍ ആയോ 04872438567, 04872438565, 8547837256, 9497353389 എന്നീ ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:career newsOnline Certificate Course
News Summary - Online Certificate Course
Next Story