ആദായ നികുതി വകുപ്പിൽ കായികതാരങ്ങൾക്ക് അവസരം
text_fieldsമുംബൈ: ആദായ നികുതി വകുപ്പ് മുംബൈ റീജൻ ഇൻസ്പെക്ടർ, ടാക്സ് അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ തുടങ്ങി വിവിധ തസ്തികകളിൽ യോഗ്യതയുള്ള കായികതാരങ്ങളെ നിയമിക്കുന്നു. 291 ഒഴിവുണ്ട്.
1. ഇൻസ്പെക്ടർ ഓഫ് ഇൻകം ടാക്സ്: 14 ഒഴിവ്, ശമ്പളം 44,900-1,42,400. പ്രായപരിധി 18-30. യോഗ്യത -ബിരുദം.
2. സ്റ്റെനോഗ്രാഫർ ഗ്രേഡ് ll: 18 ഒഴിവ്, ശമ്പളം 25,500-81,100. പ്രായപരിധി 18-27. യോഗ്യത -പ്ലസ് ടു.
3. ടാക്സ് അസിസ്റ്റന്റ്: 119 ഒഴിവ്, ശമ്പളം 25,500-81,100. പ്രായപരിധി 18-27. യോഗ്യത -ബിരുദം.
4. മൾട്ടി-ടാസ്കിങ് സ്റ്റാഫ്: 137 ഒഴിവ്, ശമ്പളം 18,000-56,900. പ്രായപരിധി 18-25. യോഗ്യത -പത്താംക്ലാസ്.
5. കാന്റീൻ അറ്റൻഡന്റ്: മൂന്ന് ഒഴിവ്, ശമ്പളം 18,000-56,900. പ്രായപരിധി 18-25. യോഗ്യത -പത്താംക്ലാസ്.
2024 ജനുവരി 19 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. 200 രൂപയാണ് അപേക്ഷ ഫീസ്.
വിശദവിവരങ്ങൾ വെബ്സൈറ്റിൽ: www.incometaxmumbai.gov.in
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.