പ്ലസ് വൺ; സീറ്റ് കച്ചവടം ലക്ഷ്യമിട്ട് മാനേജ്മെന്റുകൾ
text_fieldsതിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിൽ മാനേജ്മെൻറ് ക്വോട്ടയിൽ പ്രവേശനം നേടിയ വിദ്യാർഥികളെ മെറിറ്റ് സീറ്റിലേക്ക് മാറ്റാൻ സമ്മർദതന്ത്രവുമായി സ്വകാര്യ മാനേജ്മെൻറുകൾ. മാനേജ്മെൻറ് ക്വോട്ടയിൽ പ്രവേശനം നേടിയ വിദ്യാർഥികളിൽ പിന്നീട് മെറിറ്റ് സീറ്റിൽ അേലാട്ട്മെൻറ് ലഭിച്ചവർക്ക് മാറ്റം അനുവദിച്ചിരുന്നു.
എന്നാൽ, മാനേജ്മെൻറ് ക്വോട്ടയിൽ പ്രവേശനം ലഭിച്ച സ്കൂളിൽ അതേ കോഴ്സിലേക്കാണ് മെറിറ്റ് അലോട്ട്മെൻറ് ലഭിച്ചതെങ്കിൽ അത്തരം വിദ്യാർഥികൾക്ക് സീറ്റ് മാറ്റം അനുവദിച്ചിരുന്നില്ല. ഇൗ സ്കൂളുകളിൽ ഇതുവഴി ഒഴിവുവരുന്ന സീറ്റുകളിലേക്ക് സപ്ലിമെൻററി അലോട്ട്മെൻറിലൂടെ പുറത്തുനിൽക്കുന്ന കുട്ടികൾക്ക് പ്രവേശനം ലഭിക്കാൻ വേണ്ടിയാണ് ഇത്തരം മാറ്റം സർക്കാർ തടഞ്ഞത്.
മാനേജ്മെൻറ്് ക്വോട്ടയിൽ പ്രവേശനം നേടിയ സ്കൂളിലെ അതേ കോഴ്സിലേക്ക് തന്നെ മെറിറ്റിൽ അലോട്ട്മെൻറ് ലഭിച്ച വിദ്യാർഥികെള മാനേജ്മെൻറ് ക്വോട്ടയിൽനിന്ന് മെറിറ്റിേലക്ക് മാറ്റി നൽകണമെന്ന സമ്മർദവുമായാണ് ഒരു വിഭാഗം മാനേജ്മെൻറുകൾ രംഗത്തിറങ്ങിയത്.
ഇങ്ങനെ മാറ്റം അനുവദിച്ചാൽ ഒഴിവുവരുന്ന മാനേജ്മെൻറ് ക്വോട്ട സീറ്റുകളിലേക്ക് സ്കൂളുകൾക്ക് സ്വന്തം നിലക്ക് പ്രവേശനം നടത്താൻ ലക്ഷ്യമിട്ടാണ് ഇൗ സമ്മർദം. മാനേജ്മെൻറ് ക്വോട്ട സീറ്റിന് പണം വാങ്ങുന്നെന്ന് ആക്ഷേപം ഉയർന്ന സ്കൂളുകളിൽനിന്നാണ് പ്രധാനമായും ഇതിനായി സമ്മർദമുയരുന്നത്.
ഏതാനും സ്കൂളുകൾ സർക്കാർ ഉത്തരവിലൂടെ അനുവദിച്ച 20 ശതമാനം കമ്യൂണിറ്റി ക്വോട്ട സീറ്റിൽനിന്ന് 10 ശതമാനം സീറ്റ് മാനേജ്മെൻറ് ക്വോട്ടയിലേക്ക് മാറ്റാൻ അനുമതി തേടി സമീപിച്ചിരുന്നെങ്കിലും സർക്കാർ തള്ളുകയായിരുന്നു.
കമ്യൂണിറ്റി ക്വോട്ട സീറ്റിലേക്ക് മതിയായ അപേക്ഷകരില്ല എന്ന കാരണം പറഞ്ഞാണ് സീറ്റ് മാറ്റത്തിന് ശ്രമിച്ചത്. മെറിറ്റ് അടിസ്ഥാനപ്പെടുത്തി നൽകുന്ന കമ്യൂണിറ്റി ക്വോട്ട സീറ്റ് മെറിറ്റ് പാലിക്കാതെ നൽകുന്ന മാനേജ്മെൻറ് ക്വോട്ടയിലേക്ക് മാറ്റുന്നത് നിയമക്കുരുക്കാകുമെന്ന് കണ്ടാണ് ഇൗ നീക്കത്തെ വിദ്യാഭ്യാസ വകുപ്പ് എതിർത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.