എസ്.ബി.ഐയിൽ പ്രൊബേഷനറി ഓഫിസർ
text_fieldsസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) പ്രൊബേഷനറി ഓഫിസറെ നിയമിക്കുന്നു. വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം https://bank.sbi/web/careers/current-openings ൽ. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇന്ത്യയിലെവിടെയും നിയമനം ലഭിക്കാം.
ഒഴിവുകൾ: ആകെ 600 (എസ്.സി 87,എസ്.ടി 57, ഒ.ബി.സി 158, ഇ.ഡബ്ല്യു.എസ് 58) ഭിന്നശേഷിക്കാരെ 26 ഒഴിവുകളിലേക്ക് പരിഗണിക്കും. ശമ്പളനിരക്ക് 48,480- 85,920 രൂപ. അടിസ്ഥാന ശമ്പളത്തോടൊപ്പം നാല് അഡ്വാൻസ് ഇൻക്രിമെന്റ് കൂടി ലഭിക്കും. ഡി.എ, എച്ച്.ആർ.എ, പി.എഫ് ആനുകൂല്യങ്ങളുമുണ്ട്.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദം. അവസാന വർഷ/ സെമസ്റ്റർ ബിരുദ വിദ്യാർഥികളെയും പരിഗണിക്കും. ഇന്റർവ്യൂവിന് ക്ഷണിക്കുന്നപക്ഷം 2025 ഏപ്രിൽ 30നകം ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
മെഡിക്കൽ, എൻജിനീയറിങ് ബിരുദം/ ഇൻറഗ്രേറ്റഡ് ഡ്യൂവെൽ ഡിഗ്രി/ ചാർട്ടേഡ് അക്കൗണ്ടന്റ്/ കോസ്റ്റ് അക്കൗണ്ടന്റ് മുതലായ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാൻ അർഹതയുണ്ട്.
പ്രായപരിധി 1.4.2024ൽ 21-30 വയസ്സ്. ഒ.ബി.സി നോൺ ക്രീമിലെയർ 3 വർഷം, പട്ടിക വിഭാഗങ്ങൾക്ക് 5 വർഷം, ഭിന്നശേഷിക്കാർക്ക് 10 വർഷം, വിമുക്ത ഭടന്മാർക്കും മറ്റും ചട്ടപ്രകാരവും പ്രായപരിധിയിൽ ഇളവുണ്ട്. അപേക്ഷ ഫീസ്: 750 രൂപ. എസ്.സി, എസ്.ടി പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് ഫീസില്ല. ജനുവരി 16 വരെ ഓൺലൈനായി അപേക്ഷിക്കാം.
സെലക്ഷൻ: മൂന്നു ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ്: ഒന്നാംഘട്ട ഓൺലൈൻ പ്രിലിമിനറി പരീക്ഷ കേരളത്തിൽ ആലപ്പുഴ, കണ്ണൂർ, കൊച്ചി, എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, തിരുവനന്തപുരം, ലക്ഷദ്വീപിൽ കവരത്തി കേന്ദ്രങ്ങളിലായി മാർച്ച് എട്ട്, 15 തീയതികളിൽ നടക്കും. ഇതിൽ യോഗ്യത നേടുന്നവരെ ഓൺലൈൻ മെയിൻ പരീക്ഷക്ക് ക്ഷണിക്കും. ഏപ്രിൽ/ മേയ് മാസത്തിൽ കൊച്ചി/ തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽവെച്ചാണ് മെയിൻ പരീക്ഷ. ഇതിൽ വിജയിക്കുന്നവർക്ക് മേയ്/ജൂണിൽ നടത്തുന്ന മൂന്നാംഘട്ട സൈക്കോ മെട്രിക് ടെസ്റ്റിന് (ഇന്റർവ്യൂ ആൻഡ് ഗ്രൂപ് എക്സർസൈസ്) വിധേയമാവണം. ഇതിന്റെ അടിസ്ഥാനത്തിലാണ് മെറിറ്റ് ലിസ്റ്റ് തയാറാക്കി നിയമനം. പരീക്ഷാ ഘടനയും സിലബസുമടക്കമുള്ള സെലക്ഷൻ നടപടികളും വിജ്ഞാപനത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.