ബി.കോം ബിരുദക്കാർക്ക് വമ്പൻ അവസരം; ഫിനാൻഷ്യൽ കോർപറേഷനിൽ അസിസ്റ്റന്‍റാകാം
text_fieldsകേരള ഫിനാൻഷ്യൽ കോർപറേഷനിൽ അസിസ്റ്റന്റ് തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കേരള പി.എസ്.സി (കാറ്റഗറി നമ്പർ 432/2024) യാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. പ്രതീക്ഷിത ഒഴിവുകളിലേക്കാണ് അവസരം. മത്സര പരീക്ഷയിൽ ലഭിക്കുന്ന മാർക്കിന്‍റെ അടിസ്ഥാനത്തിൽ നേരിട്ടാണ് നിയമനം.
യോഗ്യത: ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും 60 ശതമാനം മാർക്കിൽ കുറയാത്ത ബി.കോം ബിരുദം.
പ്രായം: 18-36. 1988 ജനുവരി രണ്ടിനും 2006 ജനുവരി ഒന്നിനും (രണ്ട് തീയതികളും ഉൾപ്പെടെ) ഇടയിൽ ജനിച്ചവരാകണം അപേക്ഷകർ. ഒ.ബി.സി, എസ്.സി, എസ്.ടി വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
ശമ്പളം: 15,700 - 33,400 രൂപ.
അപേക്ഷ: കേരള പി.എസ്.സിയുടെ www.keralapsc.gov.in എന്ന വെബ്സൈറ്റിലെ ഒറ്റത്തവണ രജിസ്ട്രേഷൻ പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി: 2025 ജനുവരി ഒന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.