ക്രിസ്ത്യൻ നാടാർ സംവരണാനുകൂല്യം പ്രാബല്യത്തിൽ
text_fieldsതിരുവനന്തപുരം: എസ്.ഐ.യു.സി ഒഴികെയുള്ള ക്രിസ്തുമതവിഭാഗത്തിലുള്ള നാടാർ സമുദായത്തിന് സംവരണാനുകൂല്യം പ്രാബല്യത്തിലാക്കാൻ പി.എസ്.സി തീരുമാനിച്ചു.
2021 ഫെബ്രുവരി ആറിന് ശേഷം പ്രസിദ്ധപ്പെടുത്തുന്ന വിജ്ഞാപനപ്രകാരമുള്ള തെരഞ്ഞെടുപ്പുകൾക്കാണ് സംവരണം ബാധകം. ഫെബ്രുവരി ആറിന് മുമ്പ് പ്രസിദ്ധപ്പെടുത്തിയതോ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാനതീയതി കഴിഞ്ഞതോ ആയ വിജ്ഞാപനപ്രകാരമുള്ള തെരഞ്ഞെടുപ്പുകൾ നിലവിൽ ഏത് ഘട്ടത്തിലായാലും സംവരണാനുകൂല്യം ലഭിക്കില്ലെന്ന് പി.എസ്.സി അറിയിച്ചു.
ഫെബ്രുവരിയിലെ പിന്നാക്കവിഭാഗ വികസന വകുപ്പിെൻറ ഉത്തരവ് പ്രകാരമാണ് എസ്.ഐ.യു.സി ഒഴികെയുള്ള ക്രിസ്തുമതവിഭാഗത്തിലുള്ള നാടാർ സമുദായത്തെ സംസ്ഥാന ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തി സംവരണാനുകൂല്യം അനുവദിക്കാൻ സർക്കാർ തീരുമാനിച്ചത്.
ഹിന്ദു നാടാർ, എസ്.ഐ.യു.സി നാടാർ എന്നീ വിഭാഗങ്ങൾക്ക് മാത്രമായിരുന്നു നിലവിൽ സംവരണം ഉണ്ടായിരുന്നത്.
മറ്റ് തീരുമാനങ്ങൾ
തുറമുഖവകുപ്പിൽ (ഹൈേഡ്രാഗ്രാഫിക് സർവേ ബ്രാഞ്ച്) ഡ്രാഫ്റ്റ്സ്മാൻ േഗ്രഡ് രണ്ടിൽ ഓൺലൈൻ പരീക്ഷ നടത്താൻ തീരുമാനിച്ചു. ഹയർ സെക്കൻഡറി വിദ്യാഭ്യാസവകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ഇസ്ലാമിക് ഹിസ്റ്ററി) സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും.
സാങ്കേതികവിദ്യാഭ്യാസ വകുപ്പിൽ (പോളിടെക്നിക് കോളജുകൾ) െലക്ചറർ ഇൻ േകാമേഴ്സ് (പട്ടികവർഗം) ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. ഹയർ സെക്കൻഡറി വിദ്യാഭ്യാസവകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (സോഷ്യൽ വർക്ക്) (എൻ.സി.എ -ഈഴവ), എച്ച്.എസ്.എസ്.ടി കെമിസ്ട്രി (പട്ടികവർഗം), കോളജ് വിദ്യാഭ്യാസ വകുപ്പിൽ (െട്രയിനിങ് കോളജുകൾ) അസിസ്റ്റൻറ് പ്രഫസർ (സംസ്കൃതം) (തസ്തികമാറ്റം മുഖേന),അസിസ്റ്റൻറ് പ്രഫസർ (മാത്തമാറ്റിക്സ്) (ഏഴാം എൻ.സി.എ- പട്ടികവർഗം), തൃശൂർ, വയനാട്, കാസർകോട് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്കൃതം) (ഒന്നാം എൻ.സി.എ.-എൽ.സി./എ.ഐ, മുസ്ലിം),
തൃശൂർ ജില്ലയിൽ വിദ്യാഭ്യാസവകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യു.പി.എസ് (അഞ്ചാം എൻ.സി.എ-പട്ടികജാതി), ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. (നാലാം എൻ.സി.എ.- ഒ.ബി.സി), ആലപ്പുഴ, വയനാട് ഒഴികെയുള്ള ജില്ലകളിൽ ആരോഗ്യവകുപ്പിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് േഗ്രഡ് 2 (പട്ടികജാതി/പട്ടികവർഗം, പട്ടികവർഗം), എൻ.സി.സി./സൈനികക്ഷേമ വകുപ്പിൽ ലാസ്റ്റ് േഗ്രഡ് സെർവൻറ്സ് (പട്ടികവർഗവിഭാഗത്തിൽപെടുന്ന വിമുക്തഭടൻമാരിൽനിന്ന് മാത്രം) എന്നീ തസ്തികകളിൽ അഭിമുഖം നടത്താനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.