പ്രചരിക്കുന്നത് തെറ്റായ നിയമന കണക്കെന്ന് പി.എസ്.സി
text_fieldsതിരുവനന്തപുരം: പി.എസ്.സി നൽകിയ നിയമന ശിപാർശകളെ സംബന്ധിച്ച് തെറ്റായ വാർത്തകളാണ് മാധ്യമങ്ങളിൽ വരുന്നതെന്ന് പി.എസ്.സി സെക്രട്ടറി സാജു ജോർജ്. വിവരാവകാശ നിയമപ്രകാരം സ്പാർക്കിൽനിന്ന് ശേഖരിച്ചെന്ന രീതിയിൽ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തയാണ് പ്രചരിക്കുന്നത്.
സംസ്ഥാനത്തെ വിവിധ കമ്പനി/കോർപറേഷനുകൾ, അപ്പെക്സ് സൊസൈറ്റികൾ തുടങ്ങിയ സ്ഥാപനങ്ങളിലെ നിയമന ശിപാർശ ഒഴിവാക്കിയാണ് ഈ കണക്ക്.
2016 മേയ് മുതൽ 2021 ഫെബ്രുവരി 28 വരെ പി.എസ്.സി നടത്തിയ 1,56,554 നിയമന ശിപാർശകളും ഈ കാലയളവിൽ നൽകിയ നിയമനങ്ങളും കൂടി ചേരുമ്പോൾ ആകെ എണ്ണം 160,585 ആകുമെന്നും സെക്രട്ടറി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.