ഭിന്നശേഷിക്കാർക്ക് 654 തസ്തികകളിൽ നാല് ശതമാനം സംവരണം
text_fieldsതിരുവനന്തപുരം: ഭിന്നശേഷിക്കാർക്ക് അനുയോജ്യമായി കണ്ടെത്തിയ 654 തസ്തികകൾക്ക് നാല് ശതമാനം സംവരണം അനുവദിച്ച് സർക്കാർ ഉത്തരവായി. കാഴ്ചയില്ലാത്തവർ, കാഴ്ചപരിമിതിയുള്ളവർ, ബധിരർ, കേൾവി പരിമിതിയുള്ളവർ, സെറിബ്രൽ പാൾസി രോഗബാധിതർ, കുഷ്ഠരോഗം ഭേദമായവർ, ഹ്രസ്വകായർ, ആസിഡ് ആക്രമണത്തിനിരയായവർ, മസ്കുലാർ ഡിസ്ട്രോഫി, ചലനശേഷി നഷ്ടപ്പെട്ടവർ, ഓട്ടിസം ബാധിതർ, ബുദ്ധിവൈകല്യമുള്ളവർ, പ്രത്യേക പഠനവൈകല്യമുള്ളവർ, മാനസികരോഗമുള്ളവർ, ഒന്നിലധികം വൈകല്യങ്ങളുള്ളവർ വിഭാഗങ്ങൾക്ക് ബന്ധപ്പെട്ട തസ്തികകളിൽ ഉത്തരവിന്റെ ആനുകൂല്യം ലഭിക്കും.
ഡെപ്യൂട്ടി കലക്ടർ, അസിസ്റ്റന്റ് എൻജിനീയർ, സംസ്ഥാന ഓഡിറ്റ് വകുപ്പിൽ ഓഡിറ്റർ, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, നിയമ വകുപ്പിൽ ലീഗൽ അസിസ്റ്റന്റ്, ഗവർണർസ് സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, അഗ്രിക്കൾച്ചറൽ ഓഫിസർ, അഗ്രികൾച്ചറൽ അസിസ്റ്റന്റ്, വെറ്ററിനറി സർജൻ, മൃഗസംരക്ഷണ വകുപ്പിൽ സയന്റിഫിക് അസിസ്റ്റന്റ്, റിസർച്ച് അസിസ്റ്റന്റ്, വിവിധ വകുപ്പുകളിൽ അസിസ്റ്റന്റ് പ്രഫസർ തുടങ്ങി 654 തസ്തികകളാണ് ഭിന്നശേഷി സംവരണത്തിന് അനുയോജ്യമായി കണ്ടെത്തിയത്. ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമായി കണ്ടെത്തിയ 49 കോമണ്‍ കാറ്റഗറി തസ്തികകള്‍ക്ക് നാല് ശതമാനം ഭിന്നശേഷി സംവരണം അനുവദിച്ച് നേരത്തെ ഉത്തരവായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.