കെ.ടെറ്റ് ഫലം വന്നില്ല; ഹൈസ്കൂൾ ടീച്ചർ തസ്തികയിൽ അപേക്ഷകർ കുറഞ്ഞു
text_fieldsചെറുവത്തൂർ: ഹൈസ്കൂൾ ടീച്ചർ ഗണിതം, നാച്വറൽ സയൻസ് തസ്തികയിലേക്ക് ഇത്തവണ അപേക്ഷകർ കുറഞ്ഞു. കെ.ടെറ്റ് ഫലം പ്രസിദ്ധീകരിക്കാത്തതിനെ തുടർന്ന് നിരവധി പേർക്ക് അപേക്ഷ സമർപ്പിക്കാൻ കഴിഞ്ഞില്ല. ഇതാണ് അപേക്ഷകരുടെ എണ്ണം കുറയാനിടയാക്കിയത്.
ഇരു തസ്തികകളിലേക്കും കഴിഞ്ഞ തവണ അപേക്ഷിച്ചതിെൻറ പകുതിയോളം പേർ മാത്രമേ ഇത്തവണ അപേക്ഷിച്ചുള്ളൂ. സംസ്ഥാനത്തെ 14 ജില്ലകളിലുമായി ഗണിതം തസ്തികയിലേക്ക് അപേക്ഷിച്ചത് 9,615 പേർ മാത്രമാണ്. കഴിഞ്ഞ തവണ ഇത് 21,846 ആയിരുന്നു. നാച്വറൽ സയൻസ് തസ്തികയിൽ കഴിഞ്ഞ തവണ അപേക്ഷിച്ചത് 22,542 പേരെങ്കിൽ ഇത്തവണ 10,098 പേർ മാത്രം. 2089 പേർ ഗണിതത്തിനും 2241 പേർ നാച്വറൽ സയൻസിനും അപേക്ഷിച്ച മലപ്പുറത്താണ് കൂടുതൽ അപേക്ഷകരുള്ളത്.
210 പേർ ഗണിതത്തിനും 211 പേർ നാച്വറൽ സയൻസിനും അപേക്ഷിച്ച പത്തനംതിട്ടയിലാണ് കുറവ് അപേക്ഷകർ. വർഷത്തിൽ മൂന്നു തവണ നടത്തിയിരുന്ന കെ.ടെറ്റ് പരീക്ഷ കോവിഡിനെ തുടർന്ന് ഒരു തവണ മാത്രം നടത്തിയതും അതിെൻറ ഫലം പ്രസിദ്ധീകരിക്കാഞ്ഞതുമാണ് ഉദ്യോഗാർഥികളെ പ്രതിസന്ധിയിലാക്കിയത്.
അപേക്ഷ തീയതി നീട്ടാൻ പി.എസ്.സിയെയും ഫലം ഉടൻ പ്രസിദ്ധീകരിക്കാൻ പരീക്ഷ ഭവനെയും ഉദ്യോഗാർഥികൾ നിരന്തരം ബന്ധപ്പെട്ടുവെങ്കിലും ഫലമുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.