43 തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം
text_fieldsതിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസവകുപ്പിൽ അസിസ്റ്റൻറ് പ്രഫസർ ഇൻ പീഡിയാട്രിക് കാർഡിയോളജി, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസവകുപ്പിൽ (ഡ്രഗ്സ് സ്റ്റാൻഡേർഡൈസേഷൻ യൂനിറ്റ്) റിസർച് ഓഫിസർ (കെമിസ്ട്രി/ബയോകെമിസ്ട്രി), ലീഗൽ മെേട്രാളജിയിൽ സീനിയർ ഇൻസ്പെക്ടർ (പട്ടികജാതി-വർഗം) എന്നിവയടക്കം 43 തസ്തികകളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി.എസ്.സി തീരുമാനിച്ചു.
വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ ആദിവാസി യുവതീ യുവാക്കൾക്ക് ഒ.എം.ആർ പരീക്ഷ ഒഴിവാക്കി വനിത പൊലീസ് കോൺസ്റ്റബിൾ (പട്ടികവർഗം), പൊലീസ് കോൺസ്റ്റബിൾ (പട്ടികവർഗം) തസ്തികയിലേക്ക് കായികപരീക്ഷ നടത്തും.
വിജയിക്കുന്നവരെ അഭിമുഖ പരീക്ഷ നടത്തി റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തും. മൂന്ന് ജില്ലകളിലായി വനിതകൾക്ക് 35ഉം പുരുഷന്മാർക്ക് 90ഉം ഒഴിവാണ് റിപ്പോർട്ട് ചെയ്തത്.
ചെയർമാനടക്കം ഏഴ് കമീഷൻ അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെതുടർന്ന് മുതിർന്ന അംഗം ലോപ്പസ് മാത്യുവിെൻറ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. ചെയർമാൻ അഡ്വ. എം.കെ. സക്കീർ ഗൂഗിൾ മീറ്റ് വഴി പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.