ബിരുദധാരികൾക്ക് വമ്പൻ അവസരം; കേരള പൊലീസിൽ സബ് ഇൻസ്പെക്ടറാകാം, തുടക്ക ശമ്പളം 45,600
text_fieldsകേരള പൊലീസിൽ സബ്-ഇൻസ്പെക്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആംഡ് പൊലീസ് (കാറ്റഗറി നമ്പർ: 508/2024, 509/2024), സിവിൽ പൊലീസ് (കാറ്റഗറി നമ്പർ: 510/2024, 512/2024) വിഭാഗങ്ങളിൽ വെവ്വേറെയാണ് വിജ്ഞാപനം. സിവിൽ പൊലീസ് വിഭാഗത്തിൽ വനിതകൾക്കും അപേക്ഷിക്കാം. പ്രതീക്ഷിത ഒഴിവുകളിലേക്കാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
പ്രായപരിധി: ഓപൺ വിഭാഗത്തിൽ 20-31, കോൺസ്റ്റാബുലറി വിഭാഗത്തിൽ 20-36. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവുണ്ട്.
വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാല ബിരുദം.
ശാരീരിക യോഗ്യത: പുരുഷന്മാർക്ക് കുറഞ്ഞത് 167 സെ.മീ ഉയരം (സിവിൽ പൊലീസിൽ 165), 81 സെ.മീ നെഞ്ചളവ് (എസ്.സി, എസ്.ടി വിഭാഗക്കാർക്ക് അഞ്ച് സെ.മീ ഇളവ്) എന്നിവയുണ്ടാകണം. വനിതകൾക്ക് 160 സെ.മീ ആണ് കുറഞ്ഞ ഉയരം. അപേക്ഷകർക്ക് മികച്ച കാഴ്ച, കേൾവി ശക്തി ഉണ്ടായിരിക്കണം.
ശമ്പളം: 45,600 - 95,600 രൂപ
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ശാരീരിക ക്ഷമതാപരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുക. വിശദവിവരങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ ലഭ്യമാണ്.
അപേക്ഷ: കേരള പി.എസ്.സിയുടെ www.keralapsc.gov.in എന്ന വെബ്സൈറ്റിലെ ഒറ്റത്തവണ രജിസ്ട്രേഷൻ പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി: 2025 ജനുവരി 29.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.