പി.എസ്.സി വിളിക്കുന്നു; ഏഴാം ക്ലാസ് പാസാണോ, ലാസ്റ്റ് ഗ്രേഡ് സർവന്റാകാം
text_fieldsവിവിധ സർക്കാർ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ് തസ്തികയിലേക്ക് (കാറ്റഗറി നമ്പർ 535/2023) കേരള പബ്ലിക് സർവിസ് കമീഷൻ അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി ജനുവരി 17 വരെ അപേക്ഷിക്കാം. ജില്ലാടിസ്ഥാനത്തിലാണ് നിയമനം. 14 ജില്ലകളിലുമുള്ള ഒഴിവുകളുടെ എണ്ണം കണക്കാക്കിയിട്ടില്ല. ശമ്പളനിരക്ക് 23,000-50,200 രൂപ. ഏതെങ്കിലുമൊരു ജില്ലയിലേക്ക് മാത്രമേ അപേക്ഷിക്കാവൂ. പി.എസ്.സി ടെസ്റ്റ് നടത്തി ഓരോ ജില്ലക്കും പ്രത്യേകം റാങ്ക്ലിസ്റ്റ് തയാറാക്കും.
യോഗ്യതകൾ: ഏഴാം ക്ലാസ് പാസ്; ബിരുദമുള്ളവരാകരുത്. പ്രായപരിധി 18-36. 2.1.1987നും 1.1.2005നും മധ്യേ ജനിച്ചവരാകണം. നിയമാനുസൃത വയസ്സിളവുണ്ട്. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം.
യോഗ്യതയുള്ളവർ www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം ഡിസംബർ 15ലെ അസാധാരണ ഗസറ്റിലും പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റിലുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.