പി.എസ്.സി പരീക്ഷ നടത്തിപ്പിന് പുതിയ നിർദേശങ്ങൾ
text_fieldsതിരുവനന്തപുരം: പി.എസ്.സി പരീക്ഷകൾ സുഗമമായും കാര്യക്ഷമമായും നടത്തുന്നതിന് പുതിയ മാർഗനിർദേശങ്ങൾ. പി.എസ്.സി ആവശ്യപ്പെട്ടാൽ എയ്ഡഡ് ഉൾപ്പെടെ സ്കൂൾ, കോളജുകൾ പരീക്ഷ കേന്ദ്രങ്ങളാക്കാൻ സ്ഥാപന മേധാവികൾ അനുമതി നൽകണം.
ചീഫ് സൂപ്രണ്ട്, ഇൻവിജിലേറ്റർമാർ ഉൾപ്പെടെ ജീവനക്കാർ പരീക്ഷ തുടങ്ങുന്നതിന് രണ്ടു മണിക്കൂർ മുമ്പ് പരീക്ഷാ കേന്ദ്രങ്ങളിലെത്തണം. പരീക്ഷ കേന്ദ്രങ്ങളിൽ ഇൻവിജിലേറ്റർമാരായി അധ്യാപകരെ മാത്രമേ നിയോഗിക്കാവൂ. പി.എസ്.സി പരീക്ഷ ഡ്യൂട്ടി നിർവഹണം അധ്യാപകരുടെ ഡ്യൂട്ടിയുടെ ഭാഗമാക്കി വ്യവസ്ഥ ചെയ്തു.
ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾ പരീക്ഷ കേന്ദ്രങ്ങൾക്കായി വിട്ടു നൽകുന്നതിന് വിസ്സമ്മതം പ്രകടിപ്പിെച്ചന്ന് പി.എസ്.സി സർക്കാറിന് റിപ്പോർട്ട് ചെയ്തിരുന്നു. ഇൗ സാഹചര്യത്തിലാണ് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.