അസി. എൻജിനീയർ തസ്തികയിലേക്ക് വിജ്ഞാപനം ഉടൻ
text_fieldsതിരുവനന്തപുരം: വിവിധ കമ്പനി/കോർപറേഷൻ/ബോർഡുകളിൽ അസിസ്റ്റൻറ് എൻജിനീയർ തസ്തികയിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി.എസ്.സി തീരുമാനിച്ചു. ആരോഗ്യ വകുപ്പിൽ അസി. ഡെൻറൽ സർജൻ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫസർ ഇൻ ജനറൽ മെഡിസിൻ, തിരുവനന്തപുരം ആയുർവേദ കോളജിൽ ഫിസിയോ തെറപ്പിസ്റ്റ് അടക്കം ആറ് തസ്തികകളിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.
കേരള ഡെയറി ഡെവലപ്മെൻറ് വകുപ്പിൽ ഡെയറി ഫാം ഇൻസ്പെക്ടർ (പട്ടികവർഗം), സഹകരണ മേഖലയിലെ അപ്പെക്സ് സൊസൈറ്റികളിൽ ഇലക്ട്രീഷ്യൻ (ജനറൽ), പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ കാർഷിക വികസന കർഷക ക്ഷേമവകുപ്പിൽ ഇലക്ട്രീഷ്യൻ തുടങ്ങിയ എട്ട് തസ്തികകളിൽ സാധ്യത പട്ടിക പ്രസിദ്ധീകരിക്കാനും ഇന്നലെ ചേർന്ന കമീഷൻ തീരുമാനിച്ചു.
മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ് (ആറാം എൻ.സി.എ- ഒ.ബി.സി), തിരുവനന്തപുരം, കാസർകോട് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ് (അഞ്ചാം എൻ.സി.എ- പട്ടികജാതി, പട്ടികവർഗം), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റൻറ് പ്രഫസർ ഇൻ മെക്കാനിക്കൽ എൻജിനീയറിങ് (എൻജിനീയറിങ് കോളജുകൾ) (എൻ.സി.എ- എസ്.സി.സി.സി), ആരോഗ്യ വകുപ്പിൽ ജൂനിയർ കൺസൾട്ടൻറ് (അനസ്തേഷ്യ) (മൂന്നാം എൻ.സി.എ- ഒ.ബി.സി), പൊതുമരാമത്ത് വകുപ്പിൽ ഒന്നാം േഗ്രഡ് ഓവർസിയർ/ഡ്രാഫ്ട്സ്മാൻ (ഇലക്ട്രിക്കൽ) (പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാരിൽ നിന്ന് നേരിട്ടുള്ള നിയമനം) എന്നിവയിൽ അഭിമുഖം നടത്തും.
കാസർകോട്, കണ്ണൂർ ജില്ലകളിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ അസിസ്റ്റൻറ് (നാചുറൽ സയൻസ്) മലയാളം മീഡിയം (ഒന്നാം എൻ.സി.എ- എസ്.ഐ.യു.സി നാടാർ, ഹിന്ദു നാടാർ) ഓൺലൈൻ പരീക്ഷ നടത്തുമെന്നും പി.എസ്.സി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.