വിവിധ തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം
text_fieldsകേരള പബ്ലിക് സർവിസ് കമീഷൻ വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കാറ്റഗറി 46/2020 മുതൽ 91/2020 വരെയുള്ള തസ്തികകളുടെ വിശദവിവരങ്ങളടങ്ങിയ പുതിയ വിജ്ഞാപനം ആഗസ്റ്റ് 25ലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in എന്ന വെബ്പോർട്ടലിലും (റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ ലിങ്ക്) ലഭ്യമാണ്.
ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയശേഷം അപേക്ഷ ഓൺലൈനായി സെപ്റ്റംബർ 30നകം സമർപ്പിക്കണം. 32 തസ്തികകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. തസ്തികകൾ ചുവടെ:
അസിസ്റ്റൻറ് പ്രഫസർ ബിസിനസ് അഡ്മിനിസ്ട്രേഷൻ ഒഴിവ് –ഒമ്പത്, അസി. പ്രഫസർ (ഗവ. ഹോമിയോ കോളജുകൾ) –29 (വിഷയങ്ങൾ - അനാട്ടമി ഫിസിയോളജി ആൻഡ് ബയോകെമിസ്ട്രി, ഹോമിയോപ്പതിക് ഫാർമസി, പാതോളജി ആൻഡ് മൈക്രോബയോളജി, ഫോറൻസിക് മെഡിസിൻ ആൻഡ് ടോക്സികോളജി, കമ്യൂണിറ്റി മെഡിസിൻ, സർജറി, ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി, പ്രാക്ടിസ് ഓഫ് മെഡിസിൻ, കേസ് ടേക്കിങ് റെപ്പർട്ടോറൈസേഷൻ, ഓർഗനോൺ ഓഫ് മെഡിസിൻ ആൻഡ് ഹോമിയോപ്പതിക് ഫിലോസഫി, മെറ്റീരിയ മെഡിക്ക); അസിസ്റ്റൻറ് –10, ഡാറ്റാ എൻട്രി ഓപറേറ്റർ –1, തിയറ്റർ മെക്കാനിക് ഗ്രേഡ് II –4, മാനേജർ/ഗോഡൗൺ കീപ്പർ –7, സ്റ്റോർകീപ്പർ –5, ജൂനിയർ ഓഡിറ്റ് അസിസ്റ്റൻറ് –1, ടൈപ്പിസ്റ്റ് –1, ടൈപ്പിസ്റ്റ് ക്ലർക്ക് –1, ലീഗൽ അസിസ്റ്റൻറ് –1, ടൈപ്പിസ്റ്റ് ക്ലർക്ക് ഗ്രേഡ് II –2, ഹൈസ്കൂൾ ടീച്ചർ മാത്തമാറ്റിക്സ് –ഒഴിവുകൾ: മലപ്പുറം –5, തൃശൂർ –1, കോഴിക്കോട് –1, കണ്ണൂർ –6, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം (ഒഴിവുകൾ കണക്കാക്കിയിട്ടില്ല), ഒാക്സ്ലിയറി നഴസ് മിഡ്വൈഫ് തിരുവനന്തപുരം –1, ഇടുക്കി –1, എറണാകുളം –1, തൃശൂർ –1, കോഴിക്കോട് –2. കാർപൻറർ/പാക്കർ- തിരുവനന്തപുരം –1, അസിസ്റ്റൻറ് പ്രഫസർ മെറ്റീരിയ മെഡിക്ക- പട്ടികവർഗം –1, വനിത പൊലീസ് കോൺസ്റ്റബ്ൾ: പട്ടികവർഗം –34, ഡ്രൈവർ കം ഓഫിസ് അറ്റൻഡൻറ് (എൽ.ഡി.വി) പട്ടികജാതി/വർഗം-തിരുവനന്തപുരം –3, കൊല്ലം –2, പത്തനംതിട്ട –1, കോട്ടയം –1, ഇടുക്കി –2, എറണാകുളം –1, മലപ്പുറം –1, കോഴിക്കോട് –3, കണ്ണൂർ –1, സീമാൻ-പട്ടികവർഗം –1, അറ്റൻഡർ ഗ്രേഡ് II - പട്ടികവർഗം -പാലക്കാട് –1, എറണാകുളം –1, ലിഫ്റ്റ് ഓപറേറ്റർ പട്ടികവർഗം –1, അസിസ്റ്റൻറ് പ്രഫസർ അറബിക് –4, വെറ്ററിനറി സർജൻ പട്ടികവർഗം –13, എസ്.സി-കൺവേർട്ടറ്റ് ക്രിസ്ത്യാനി –1, െലക്ചറർ വയലിൻ മുസ്ലിം മാപ്പിള –1, വീണ-എൽ.സി ആംഗ്ലോ ഇന്ത്യൻ –2, ഡിവിഷനൽ അക്കൗണ്ടൻറ്: ഈഴവ –3, മുസ്ലിം –3, ഒ.ബി.സി –1, എസ്.സി –1, കെയർടേക്കർ (വനിത) എസ്.ടി –1, ജൂനിയർ സിസ്റ്റംസ് ഓഫിസർ ഇ.ടി.ബി –1, മാർക്കറ്റിങ് ഓർഗനൈസർ എസ്.സി –1. വിവരങ്ങൾ www.keralapsc.gov.inൽ ലഭിക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.