വിവിധ തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം; ഓൺലൈൻ അപേക്ഷ ജനുവരി 19നകം
text_fieldsകേരള പബ്ലിക് സർവിസ് കമീഷൻ കാറ്റഗറി നമ്പർ 593/2021 മുതൽ 641/2021 വരെയുള്ള തസ്തികകളിലേക്ക് ജനുവരി 19 വരെ അപേക്ഷകൾ ഓൺലൈനായി സ്വീകരിക്കും. വിജ്ഞാപനം ഡിസംബർ 15ലെ അസാധാരണ ഗസറ്റിൽ. വിവരങ്ങൾ www.keralapsc.gov.inൽ റിക്രൂട്ട്മെൻറ്/നോട്ടിഫിക്കേഷൻ ലിങ്കിലും ലഭ്യമാണ്.
തസ്തികകൾ:
ജനറൽ റിക്രൂട്ട്മെൻറ്: അസിസ്റ്റൻറ് പ്രഫസർ -മൈക്രോ ബയോളജി (മെഡിക്കൽ വിദ്യാഭ്യാസം), സോയിൽ സർവേ ഓഫിസർ (ഭൂവിനിയോഗ ബോർഡ്), ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ -സ്റ്റാറ്റിസ്റ്റിക്സ്, ട്രെയിനിങ് ഇൻസ്പെക്ടർ -വെൽഡർ (പട്ടികജാതി വികസന വകുപ്പ്), ഡ്രില്ലിങ് അസിസ്റ്റൻറ് (മൈനിങ് ആൻഡ് ജിയോളജി), അസിസ്റ്റൻറ് ഗ്രേഡ്-2 (ഓവർസീസ് ഡെവലപ്മെൻറ് ആൻഡ് എംപ്ലോയ്മെൻറ് പ്രമോഷൻ കൺസൽട്ടൻറ്സ് ലിമിറ്റഡ്), അസിസ്റ്റൻറ് പ്രിസൺ ഓഫിസർ (ജയിൽ), ജൂനിയർ അസിസ്റ്റൻറ് (കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എൻറർപ്രൈസസ് ലിമിറ്റഡ്), ലബോറട്ടറി അസിസ്റ്റൻറ്, EDP അസിസ്റ്റൻറ്, മിക്സിങ് കാർഡ് സൂപ്പർവൈസർ (ജനറൽ ആൻഡ് സൊസൈറ്റി കാറ്റഗറി), (കേരള സ്റ്റേറ്റ് കോഓപറേറ്റിവ് റബർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്), ടൈപിസ്റ്റ് ഗ്രേഡ്-2, ലാസ്റ്റ് ഗ്രേഡ് സർവൻറ്സ്, അക്കൗണ്ടൻറ്/ജൂനിയർ അക്കൗണ്ടൻറ്/അക്കൗണ്ട്സ് അസിസ്റ്റൻറ്/അക്കൗണ്ട്സ് ക്ലർക്ക്/അസിസ്റ്റൻറ് മാനേജർ/അസിസ്റ്റൻറ് ഗ്രേഡ്-2/അക്കൗണ്ടൻറ് ഗ്രേഡ്-2/സ്റ്റോർ അസിസ്റ്റൻറ് ഗ്രേഡ്-2 (സർക്കാർ കമ്പനികൾ/കോർപറേഷൻ/ബോർഡുകൾ), ഫുൾടൈം ജൂനിയർ ലാംഗ്വേജസ് ടീച്ചർ (ഹിന്ദി) (തസ്തികമാറ്റം മുഖേന) (വിദ്യാഭ്യാസ വകുപ്പ്), വിമൻ സിവിൽ എക്സൈസ് ഓഫിസർ (എക്സൈസ് വകുപ്പ്), പാർട്ട്ടൈം ജൂനിയർ ലാംഗ്വേജസ് ടീച്ചർ (സംസ്കൃതം, ഹിന്ദി) (വിദ്യാഭ്യാസം);
സ്പെഷൽ റിക്രൂട്ട്മെൻറ്:
ഫുഡ് സേഫ്റ്റി ഓഫിസർ (SC/ST), ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ (SC/ST), യു.ഡി സ്റ്റോർ കീപ്പർ (SC/ST), ഇൻഡസ്ട്രിയൽ ട്രെയ്നിങ്), ലബോറട്ടറി അസിസ്റ്റൻറ് (ST), കോൺഫിഡൻഷ്യൽ അസിസ്റ്റൻറ് ഗ്രേഡ്-2 (ST).
NCA റിക്രൂട്ട്മെൻറ്: മെഡിക്കൽ ഓഫിസർ (വിഷ) (മുസ്ലിം), വെറ്ററിനറി സർജൻ ഗ്രേഡ്-2 (SCCC), വനിത പൊലീസ് കോൺസ്റ്റബ്ൾ (SCCC/മുസ്ലിം), അക്കൗണ്ട്സ് ഓഫിസർ (ETB), ഫീമെയിൽ അസിസ്റ്റന്‍റ് പ്രിസൺ ഓഫിസർ (മുസ്ലിം), സെയിൽസ് അസിസ്റ്റൻറ് ഗ്രേഡ്-2 (ETB/SC/മുസ്ലിം/LC/A1/OBC), കോൺഫിഡൻഷ്യൽ അസിസ്റ്റൻറ് ഗ്രേഡ്-2 (LC/A1/OBC/മുസ്ലിം), ഫുൾടൈം ജൂനിയർ (അറബിക്) LPS (ST), ഫാർമസിസ്റ്റ് ഗ്രേഡ്-2 (ഹോമിയോ-SCCC), ലബോറട്ടറി ടെക്നീഷ്യൻ/അസിസ്റ്റൻറ് (SC), പാർട്ട്ടൈം ഹൈസ്കൂൾ ടീച്ചർ (അറബിക്/ഉർദു) (ETB/ST), പാർട്ട്ടൈം ജൂനിയർ ലാംഗ്വേജസ് ടീച്ചർ (ഹിന്ദി) (SCCC).
ഒഴിവുകളുടെ എണ്ണം, യോഗ്യത, ശമ്പളം തുടങ്ങിയ വിവരങ്ങൾ വിജ്ഞാപനത്തിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.