51 തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം
text_fieldsകേരള പബ്ലിക് സർവിസ് കമീഷൻ 51 തസ്തികകളിൽ (കാറ്റഗറി: 270-320/2020) പുതിയ റിക്രൂട്ട്മെൻറ് വിജ്ഞാപനമിറക്കി. വിജ്ഞാപനം നവംബർ 30ലെ അസാധാരണ ഗസറ്റിലുണ്ട്. ഡിസംബർ 30 വരെ അപേക്ഷ ഓൺലൈനായി www.keralapsc.gov.inൽ സമർപ്പിക്കാം. ജനറൽ, സ്പെഷൽ റിക്രൂട്ട്മെൻറുകളും വിജ്ഞാപനത്തിൽ ഉൾപ്പെടും.
തസ്തികകൾ: സൂപ്രണ്ട് (സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്), അസിസ്റ്റൻറ് (തമിഴ് അറിയുന്നവരാകണം) (പി.എസ്.സി), ഓവർസിയർ/ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ) ഗ്രേഡ്-I (ഇറിഗേഷൻ), കെയർടേക്കർ (വനിതകൾ) (വിമെൻ ആൻഡ് ചൈൽഡ് ഡെവലപ്മെൻറ്), ഇൻസ്പെക്ടിങ് അസിസ്റ്റൻറ് (ലീഗൽ മെട്രോളജി), ഡ്രൈവർ-കം-ഓഫിസ് അറ്റൻഡൻറ് (കേരള അഡ്മിനിസ്ട്രേറ്റിവ് ൈട്രബ്യൂണൽ), പ്യൂൺ/വാച്ച്മാൻ (കെ.എസ്.എഫ്.ഇ പാർട്ട്ടൈം ജീവനക്കാരിൽനിന്ന് നേരിട്ടുള്ള നിയമനം), അസിസ്റ്റൻറ് മാനേജർ (ബോയിലർ ഓപറേഷൻ) (ട്രാവൻകൂർ ൈടറ്റാറിയം പ്രോഡക്ട് ലിമിറ്റഡ്), ഹൈസ്കൂൾ ടീച്ചർ (സോഷ്യൽ സയൻസ് -കന്നട മീഡിയം)/നാച്വറൽ സയൻസ്- മലയാളം മീഡിയം.
സ്പെഷൽ റിക്രൂട്ട്മെൻറ്: ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ -സുവോളജി (SC/ST), ഇംഗ്ലീഷ് (ST), മലയാളം (ST), ഫിസിക്സ് (ST), കെമിസ്ട്രി (ST), മാത്തമാറ്റിക്സ് (ST), ജ്യോഗ്രഫി (ST), ഹിസ്റ്ററി (ST), സ്റ്റാറ്റിസ്റ്റിക്സ് (ST), കോൺഫിഡൻഷ്യൽ അസിസ്റ്റൻറ് (സെലക്ഷൻ ഗ്രേഡ്)- ലാൻഡ് റവന്യൂ (SC/ST), ചൈൽഡ് െഡവലപ്മെൻറ് പ്രോജക്ട് ഓഫിസർ (വനിതകൾ മാത്രം) (ST), ഹയർ സെക്കൻഡറി ടീച്ചർ (ജൂനിയർ)- ബോട്ടണി (SC/ST), ഫിസിക്സ് (ST), ഇക്കണോമിക്സ് (ST), ഹിസ്റ്ററി (ST), അറബിക് (SC/ST), ഇംഗ്ലീഷ് (ST), ഹിന്ദി (ST), ICDS സൂപ്പർവൈസർ (ST), പൊലീസ് കോൺസ്റ്റബ്ൾ ഡ്രൈവർ (ST), ലേബാറട്ടറി ടെക്നീഷ്യൻ ഗ്രേഡ് II (ഫാർമസി), (ST), റേഡിയോഗ്രാഫർ ഗ്രേഡ് II (ST), സെക്യൂരിറ്റി ഗാർഡ് ഗ്രേഡ് II (ST), അസിസ്റ്റൻറ് പ്രഫസർ- മാത്തമാറ്റിക്സ് (SC/ST), ജൂനിയർ ഇൻസ്ട്രക്ടർ (ഹോസ്പിറ്റൽ) ഹൗസ്കീപ്പിങ് (മുസ്ലിം), െലക്ചറർ- സിവിൽ എൻജിനീയറിങ് (ST), കമ്പ്യൂട്ടർ ഗ്രേഡ് II, പ്രിൻറിങ് വകുപ്പ്; യു.പി സ്കൂൾ ടീച്ചർ മലയാളം മീഡിയം (ST) (ഇടുക്കി, പാലക്കാട്, മലപ്പുറം), എൽ.പി സ്കൂൾ ടീച്ചർ മലയാളം മീഡിയം (ഇടുക്കി, പാലക്കാട്, മലപ്പുറം).
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് II (SC/ST) (14 ജില്ലകളിലേക്ക്), വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ ഗ്രേഡ് II (SC/ST (14 ജില്ലകളിലേക്ക്).
ലാസ്റ്റ് ഗ്രേഡ് സർവൻറ്സ് (വിവിധ വകുപ്പുകൾ) (SC/ST) (8 ജില്ലകളിലേക്ക്), എൽ.പി സ്കൂൾ ടീച്ചർ (മലയാളം മീഡിയം) (SC/ST)/LC ആംഗ്ലോ ഇന്ത്യൻ/SIUC -നാടാർ/ധീവര/ഹിന്ദു നാടാർ), പാർട്ട്ടൈം ഹൈസ്കൂൾ ടീച്ചർ (അറബിക്) (ETB), വർക്ക് സൂപ്രണ്ട് ധീവര. യോഗ്യതാ മാനദണ്ഡങ്ങൾ ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.