പി.എസ്.സി പ്ലസ് ടുതല പ്രാഥമിക പരീക്ഷക്ക് മാറ്റമില്ല
text_fieldsതിരുവനന്തപുരം: മഴ ദുർബലമായ സാഹചര്യത്തിൽ ശനിയാഴ്ച നടക്കുന്ന ആദ്യഘട്ട പ്ലസ് ടുതല പ്രാഥമിക പരീക്ഷക്ക് മാറ്റമില്ലെന്ന് പി.എസ്.സി അറിയിച്ചു. എന്നാൽ, ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നതിനാലും കുട്ടനാട് താലൂക്കിൽ ഗതാഗതം തടസ്സപ്പെടാൻ സാധ്യതയുള്ളതിനാലും ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ ഗവ. ഹൈസ്കൂൾ ബുധനൂർ, ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, നെടുമുടി നായർ സമാജം ഹയർ സെക്കൻഡറി സ്കൂൾ എന്നീ പരീക്ഷ കേന്ദ്രങ്ങളിൽ ഉൾപ്പെടുത്തിയ ഉദ്യോഗാർഥികളുടെ മാത്രം പരീക്ഷ മാറ്റിവെച്ചിട്ടുണ്ട്. ഇവർക്കുള്ള പരീക്ഷ സെപ്റ്റംബർ 17ന് നടക്കുന്ന മൂന്നാംഘട്ടത്തിൽ നടത്തുമെന്നും പി.എസ്.സി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.