പി.എസ്സി റിക്രൂട്ട്മെൻറ്: റിസർവ് ബറ്റാലിയനിൽ 77 പൊലീസ് കോൺസ്റ്റബിൾ
text_fieldsപൊലീസിൽ ഇന്ത്യ റിസർവ് ബറ്റാലിയൻ റഗുലർവിങ്ങിലേക്ക് കോൺസ്റ്റബിൾമാരെ റിക്രൂട്ട് ചെയ്യുന്നതിന് പി.എസ്.സി അപേക്ഷ ക്ഷണിച്ചു. 77 ഒഴിവുകളുണ്ട്. നേരിട്ടുള്ള നിയമനമാണ്. ശമ്പളനിരക്ക് 22,200-48,000 രൂപ (പരിഷ്കരണത്തിന് മുമ്പുള്ളത്). (കാറ്റഗറി നമ്പർ 466/2021).
എസ്.എസ്.എൽ.സി/തത്തുല്യ പരീക്ഷ പാസായവർക്ക് അപേക്ഷിക്കാം. ഉയരം 167 സെ.മീറ്ററിൽ കുറയാതെയും നെഞ്ചളവ് 82 െസ.മീറ്ററിൽ കുറയാതെയും വികാസശേഷി 5സെ.മീറ്ററിൽ കുറയാതെയുമുണ്ടാകണം. പട്ടികജാതി/വർഗ വിദ്യാർഥികൾക്ക് യഥാക്രമം 160 സെ. മീറ്റർ, 76 സെ. മീറ്റർ എന്നിങ്ങനെ മതിയാകും. നല്ല കാഴ്ചശക്തിയുണ്ടായിരിക്കണം.
വനിതകളും ഭിന്നശേഷിക്കാരും അപേക്ഷിേക്കണ്ട. പ്രായപരിധി 18-26. 1995 ജനുവരി രണ്ടിനും 2003 ജനുവരി ഒന്നിനും മേധ്യ ജനിച്ചവരായിരിക്കണം. ഒ.ബി.സിക്ക് മൂന്നുവർഷവും പട്ടികജാതി/വർഗവിഭാഗങ്ങളിൽപ്പെടുന്നവർക്ക് അഞ്ചുവർഷവും വിമുക്തഭടന്മാർക്ക് ചട്ടപ്രകാരവും ഇളവുണ്ട്.എഴുത്തുപരീക്ഷ/OMR ടെസ്റ്റ്, കായികക്ഷമതാ പരീക്ഷ അടിസ്ഥാനത്തിലാണ് തെരെഞ്ഞടുപ്പ്.
ഓഫ്സെറ്റ് പ്രിൻറിങ് മെഷീൻ ഓപറേറ്റർ: 23 ഒഴിവ്
പി.എസ്സി കാറ്റഗറി നമ്പർ 504/2021 പ്രകാരം ഗവൺമെൻറ് പ്രസ്സുകളിലേക്ക് ഓഫ്സെറ്റ് പ്രിൻറിങ് മെഷീൻ ഓപറേറ്റർ ഗ്രേഡ്-2 തസ്തികയിൽ 23 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള നിയമനം. ശമ്പളനിരക്ക് 35,600-75,000 രൂപ.യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യപാസ്. പ്രിൻറിങ് ടെക്നോളജിയിൽ അംഗീകൃത ഡിപ്ലോമ അല്ലെങ്കിൽ KGTE/MGTE മെഷീൻ വർക്ക് ലോവർ/VHSE (പ്രിൻറിങ് ടെക്നോളജി) സർട്ടിഫിക്കറ്റും ഓഫ്സെറ്റ് പ്രിൻറിങ് മെഷീൻ കൈകാര്യം ചെയ്തു രണ്ടുവർഷ പരിചയവും. പ്രായപരിധി 18-36. 1985 ജനുവരി രണ്ടിനും 2003 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം. SC/ST/OBC വിഭാഗക്കാർക്ക് ഇളവുണ്ട്.മറ്റ് നിരവധി തസ്തികകളിലേക്കും പി.എസ്.സി ഇതോടൊപ്പം അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വിജ്ഞാപനം www.kerala.psc.gov.in/notification ലിങ്കിൽ. കാറ്റഗറി 460/2021 മുതൽ 504/2021/ വരെയുള്ള തസ്തികകളിലേക്കാണ് അപേക്ഷിക്കേണ്ടത്. ഒക്ടോബർ 30,നവംബർ ഒന്ന് അസാധാരണ ഗസറ്റിലും വിജ്ഞാപനം ഉണ്ട്. അപേക്ഷ ഓൺലൈനായി ഡിസംബർ ഒന്നിനകം സമർപ്പിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.