ഒഴിവുകൾ സ്വീകരിക്കുന്ന നിലവിലെ രീതി പി.എസ്.സി തുടരും
text_fieldsതിരുവനന്തപുരം: കമ്പനി, ബോർഡ്, കോർപറേഷനുകളിൽനിന്ന് പി.എസ്.സി വഴി നിയമനം നടത്തുന്ന മറ്റ് സ്ഥാപനങ്ങൾ, വകുപ്പുകൾ വഴിയും ഒഴിവുകൾ സ്വീകരിക്കുന്ന നിലവിലെ രീതി (തപാൽ, ഇ-മെയിൽ, ഇ-വേക്കൻസി) ഡിസംബർ 31വരെ തുടരാൻ തിങ്കളാഴ്ച ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.
ഇ-വേക്കൻസി സോഫ്റ്റ്വെയറിലൂടെ മാത്രമേ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാവൂയെന്ന് പി.എസ്.സി സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഡിജിറ്റൽ ഒപ്പ് ഉൾപ്പെടുത്തുന്നതിൽ പല വകുപ്പുകളും വിമുഖതകാണിക്കുന്ന പശ്ചാത്തലത്തിലാണ് നിലവിലെ രീതി തുടരുന്നത്.
കെ.എ.എസിെൻറ അഭിമുഖം ഒാണത്തിന് ശേഷം നടത്താനും കമീഷൻ തീരുമാനിച്ചു. മറ്റ് അഭിമുഖങ്ങൾ ജൂലൈയിൽ പുനരാരംഭിക്കും. കേരള സെറാമിക്സ് ലിമിറ്റഡിൽ അസി. മാനേജർ (കെമിക്കൽ) ഓൺലൈൻപരീക്ഷ നടത്തും. വിവിധ ജില്ലകളിൽ ഐ.എസ്.എം, ഐ.എം.എസ്, ആയുർവേദ കോളജുകൾ എന്നീ വകുപ്പുകളിൽ ഫാർമസിസ്റ്റ് േഗ്രഡ് 2 (ആയുർവേദം) സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും.
പാലക്കാട് ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് േഗ്രഡ് 2 (ഹോമിയോ) നാലാം എൻ.സി.എ- പട്ടികവർഗം അഭിമുഖം നടത്താനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.