സ്പെഷൽ റൂൾസ് പി.എസ്.സിക്ക് കൈമാറിയില്ല; ഡയറ്റുകളിെല െലക്ചറർ നിയമനം വൈകുന്നു
text_fieldsതിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ ഡിസ്ട്രിക്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് എജുക്കേഷൻ ആൻഡ് ട്രെയിനിങ്ങുകളിൽ (ഡയറ്റ്) െലക്ചറർ നിയമനം അനന്തമായി വൈകിപ്പിച്ച് ഡെപ്യൂേട്ടഷനിലെത്തിയവരെ സ്ഥിരപ്പെടുത്താൻ നീക്കം. പി.എസ്.സി വഴി നിയമനത്തിനുള്ള സ്പെഷൽ റൂൾസ് അംഗീകരിച്ച് ഉത്തരവിറക്കി മാസങ്ങൾ പിന്നിട്ടിട്ടും പി.എസ്.സിക്ക് കൈമാറിയിട്ടില്ല. 2018ൽ ഡെപ്യൂേട്ടഷൻ വ്യവസ്ഥയിൽ െലക്ചറർ തസ്തികയിൽ നിയമനം നേടിയ 106 പേരെ സ്ഥിരപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്.
ഡയറ്റുകളിലെ നിയമനത്തിന് 2011 ഫെബ്രുവരി 26നാണ് സ്പെഷൽ റൂൾസ് തയാറാക്കിയത്. 2014ൽതന്നെ 17 െലക്ചറർ തസ്തികകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തു. എന്നാൽ, അപാകത ചൂണ്ടിക്കാട്ടി പി.എസ്.സി സ്പെഷൽ റൂൾസ് തിരിച്ചയച്ചു. അപാകത പരിഹരിക്കാൻ 2017ൽ എസ്.സി.ഇ.ആർ.ടി ഡയറക്ടർ അധ്യക്ഷനായ ഏഴംഗ സമിതിക്ക് രൂപം നൽകുകയും സമിതി ശിപാർശ സമർപ്പിക്കുകയും ചെയ്തു. ഇതുപ്രകാരം പുതുക്കിയ സ്പെഷൽ റൂൾസ് അംഗീകരിച്ച് ഫെബ്രുവരി 19ന് വിജ്ഞാപനവുമായി. എന്നാൽ, അപാകത പരിഹരിച്ച സ്പെഷൽ റൂൾസ് ഇതുവരെ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് പി.എസ്.സിക്ക് കൈമാറിയിട്ടില്ല.
ഡയറ്റുകളിലെ െലക്ചറർ തസ്തികകളിൽ അവസാനമായി സ്ഥിരം നിയമനം നടന്നത് 2008ലാണ്. പി.ജിയും എം.എഡും എം.ഫിലും പിഎച്ച്.ഡിയും ഉൾപ്പെടെ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് നിയമനത്തിന് അവസരമൊരുക്കുന്നതാണ് ഡയറ്റുകളിലെ െലക്ചറർ തസ്തിക. ഒരു വർഷത്തേക്ക് മാത്രം ഡെപ്യൂേട്ടഷൻ നൽകിയവർക്ക് കാലാവധി നിശ്ചയിക്കാതെയാണ് 2019ൽ നീട്ടിനൽകിയത്. സ്പെഷൽ റൂൾസ് പി.എസ്.സിക്ക് കൈമാറാതെ തടഞ്ഞുവെച്ചിരിക്കുന്നത് ഡെപ്യൂേട്ടഷനിലുള്ളവരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിെൻറ ഭാഗമാണെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.