അധ്യാപക തസ്തിക; പി.എസ്.സി അപേക്ഷ കൂട്ടത്തോടെ അപ്രത്യക്ഷമായി
text_fieldsതിരുവനന്തപുരം: പി.എസ്.സി യിൽ പ്രൈമറി സ്കൂൾ അധ്യാപക തസ്തിക (എൽ.പി.എസ്.എ, യു.പി.എസ്.എ)യിലേക്ക് അപേക്ഷിച്ച നൂറുകണക്കിന് ഉദ്യോഗാർഥികളുടെ ഒാൺലൈൻ അപേക്ഷ കാണാനില്ല.
നവംബർ ഏഴിന് നടക്കുന്ന പരീക്ഷയിൽ പെങ്കടുക്കാൻ കൺഫർമേഷൻ നൽകാനായി പി.എസ്.സി വെബ്സൈറ്റിലെ പ്രൊഫൈൽ പരിശോധിച്ചപ്പോഴാണ് ഉദ്യോഗാർഥികൾ അമ്പരന്നത്. ഒാൺലൈനായി നേരത്തേ അധ്യാപക തസ്തികയിലേക്ക് സമർപ്പിച്ച അപേക്ഷ മാത്രം പ്രൊഫൈലിൽ ഇല്ല. കൺഫർമേഷൻ സന്ദേശം ലഭിക്കാതെ വന്ന ഉദ്യോഗാർഥികളാണ് അപേക്ഷ ഇല്ലാത്തത് കണ്ടെത്തിയത്.
പി.എസ്.സി ഒാഫിസിൽ അറിയിച്ചപ്പോഴാണ് കൂടുതൽ പരാതി എത്തിയ വിവരം പുറത്തുവന്നത്. ഇതോടെ അപേക്ഷ നഷ്ടപ്പെട്ട ഉദ്യോഗാർഥികൾ വിദ്യാഭ്യാസമന്ത്രി, പി.എസ്.സി ചെയർമാൻ, സെക്രട്ടറി തുടങ്ങിയവർക്ക് പരാതി നൽകി. അപേക്ഷ നഷ്ടപ്പെട്ടവർ ആരംഭിച്ച വാട്സ്ആപ് കൂട്ടായ്മയിൽ അംഗങ്ങളായവരുടെ എണ്ണം ഇതിനകം 200 കവിഞ്ഞു.
നവംബറിൽ നടക്കുന്ന പരീക്ഷക്ക് ഇൗ മാസം 10നകം ഉദ്യോഗാർഥികൾ വെബ്സൈറ്റിൽ കൺഫർമേഷൻ നൽകണം. കൺഫർമേഷൻ നൽകിയവർേക്ക പരീക്ഷ എഴുതാൻ കഴിയൂ. കൂടുതൽ പേരുടെ അപേക്ഷ നഷ്ടമായിട്ടുണ്ടെന്നാണ് ഉദ്യോഗാർഥികൾ പറയുന്നത്.
എന്നാൽ, പ്രശ്നം ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും ഒാണാവധിക്കുശേഷം പരിശോധിച്ച് മറുപടി നൽകാമെന്നുമാണ് പി.എസ്.സി സെക്രട്ടറി പറയുന്നത്. വിദ്യാഭ്യാസ യോഗ്യതയും അധ്യാപക യോഗ്യത പരീക്ഷയും (കെ.ടെറ്റ്) വിജയിച്ച ഉദ്യോഗാർഥികൾ മാസങ്ങൾ നീണ്ട പരിശീലനത്തിനൊടുവിലാണ് പി.എസ്.സി പരീക്ഷ എഴുതാനൊരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.