പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടും
text_fieldsതിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസം നീട്ടാന്‍ മന്ത്രിസഭാ യോഗം പി.എസ്.സിയോട് ശിപാര്‍ശ ചെയ്തു. 2021 ഫെബ്രുവരി മൂന്നിനും ആഗസ്റ്റ് രണ്ടിനും ഇടയ്ക്ക് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി 2021 ആഗസ്റ്റ് മൂന്നുവരെ ദീര്‍ഘിപ്പിക്കാനാണ് ശിപാര്‍ശ. കോവിഡ് വ്യാപനം കാരണം പി.എസ്.സി പരീക്ഷകള്‍ നടത്തുന്നതിലെ സമയക്രമത്തില്‍ വ്യത്യാസം വരുത്തി. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് കൂടുതല്‍ സമയമെടുക്കുന്ന സ്ഥിതിയും വന്നു.
സമീപകാലത്ത് സൃഷ്ടിച്ച തസ്തികകളിലേക്ക് പി.എസ്.സി വഴി നിയമനം നടത്തുന്നതിനുള്ള കാലതാമസം കൂടി പരിഗണിച്ചാണ് കാലാവധി നീട്ടിയത്. ലിസ്റ്റുകളിൽനിന്ന് നിയമനം നടക്കുന്നില്ലെന്നും കാലാവധി നീട്ടണമെന്നും ആവശ്യപ്പെട്ട് ഉദ്യോഗാർഥികൾ സമരരംഗത്തായിരുന്നു. താൽക്കാലിക നിയമനങ്ങളും സ്ഥിരപ്പെടുത്തലും വ്യാപകമാണെന്ന ആേക്ഷപവും വന്നതോടെയാണ് സർക്കാർ ആറ് മാസത്തേക്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാൻ തീരുമാനിച്ചത്.
സ്ഥിരപ്പെടുത്തൽ തുടരുന്നു; സി-ഡിറ്റിൽ 114 പേർ
തിരുവനന്തപുരം: താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്ന നടപടികളുമായി സർക്കാർ മുേന്നാട്ട്. സി-ഡിറ്റിലെ താല്‍ക്കാലിക തസ്തികകളില്‍ 10 വര്‍ഷത്തിലധികമായി ജോലി ചെയ്യുന്ന 114 കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിരെ വ്യാപക പ്രതിഷേധം നിലനിൽക്കെയാണ് സർക്കാർ നടപടി. സ്ഥിരപ്പെടുത്തലിനെ സി-ഡിറ്റിലെ യൂനിയനുകൾ പോലും എതിർത്തിരുന്നു.
കഴിഞ്ഞ മന്ത്രിസഭ യോഗത്തിലും നിരവധി സ്ഥാപനങ്ങളിൽ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താൻ തീരുമാനിച്ചിരുന്നു. കെൽട്രോൺ, കില എന്നിവയിലടക്കം സ്ഥിരെപ്പടുത്തൽ നടന്നു. കൂടുതൽ വകുപ്പുകളിലും സ്ഥാപനങ്ങളിലും വരും മന്ത്രിസഭ യോഗങ്ങളിൽ സ്ഥിരപ്പെടുത്തൽ തീരുമാനമുണ്ടായേക്കും. വകുപ്പ് സെക്രട്ടറിമാരും ധന-നിയമവകുപ്പുകളും സാധാരണ സ്ഥിരപ്പെടുത്തലിനോട് വിയോജിക്കാറാണ് പതിവ്. ഇത് മറികടന്ന് മന്ത്രിസഭയാണ് തീരുമാനമെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.