സിവിൽ സർവീസ് അഭിമുഖങ്ങൾ മാറ്റിവെച്ച് യു.പി.എസ്.സി
text_fieldsന്യൂഡൽഹി: ചൊവ്വാഴ്ച മുതൽ നടത്താനിരുന്ന സിവിൽ സർവീസ് അഭിമുഖങ്ങൾ യൂനിയൻ പബ്ലിക് സർവീസ് കമീഷൻ (യു.പി.എസ്.സി) മാറ്റി വെച്ചു. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. പുതിയ തീയതി പിന്നീട് അറിയിക്കും.
മെയ് ഒമ്പതിന് നടത്താനിരുന്ന എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓർഗനൈസേഷൻ പരീക്ഷ മാറ്റി വെച്ചു. ഏപ്രിൽ 26 മുതൽ ജൂൺ 18 വരെ നടത്താനിരുന്ന സിവിൽ സർവീസ് ഉദ്യോഗാർഥികളുടെ വ്യക്തിത്വ പരിശോധനയും(അഭിമുഖം) ഏപ്രിൽ 20 മുതൽ 23 വരെ നടത്താനിരുന്ന ഐ.ഇ.എസ്-ഐ.എസ്.എസ് പരീക്ഷയുടെ ഭാഗമായ വ്യക്തിത്വ പരിശോധന അഭിമുഖവും ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ മാറ്റി വെച്ചിട്ടുണ്ട്.
പരീക്ഷകളോ അഭിമുഖങ്ങളോ നിയമനങ്ങളോ സംബന്ധിച്ച കമീഷന്‍റെ ഏതു തീരുമാനങ്ങളും വെബ്സൈറ്റിൽ നിന്ന് അറിയാൻ സാധിക്കും. മാറ്റിവെച്ച ടെസ്റ്റുകൾക്കും അഭിമുഖങ്ങൾക്കുമായി തീയതികൾ തീരുമാനിക്കുമ്പോൾ അത് 15 ദിവസം മുമ്പെങ്കിലും ഉദ്യോഗാർഥികളെ അറിയിക്കുമെന്നും യു.പി.എസ.്സി വ്യക്തമാക്കി.
ഞായറാഴ്ച വരെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഒന്നര കോടി കടന്നിരിക്കുകയാണ്. യു.എസിന് പിന്നാലെ ഇത്രയും കോവിഡ് രോഗികളുള്ള രാജ്യം ഇന്ത്യയാണ്. തുടർച്ചയായ നാല് ദിവസങ്ങളിലും രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം രണ്ട് ലക്ഷത്തിലധികമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.