ഹയർസെക്കൻഡറിയിൽ 171 ഒഴിവുകൾകൂടി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഹയർസെക്കൻഡറികളിൽ സൃഷ്ടിച്ച 707 പുതിയ തസ്തികക്ക് പിന്നാലെ 171 അധ്യാപക ഒഴിവുകൾകൂടി ഹയർസെക്കൻഡറി ഡയറക്ടറേറ്റ് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തു. നിലവിലെ റാങ്ക് ലിസ്റ്റുകളിൽ അഞ്ചെണ്ണത്തിെൻറ കാലാവധി അവസാനിക്കുന്ന 30നകം ഹയർസെക്കൻഡറി സ്കൂളുകളിലെ പുതിയ തസ്തികകളിലും നിലവിലുള്ള ഒഴിവുകളിലും നിയമനം നടത്താനുള്ള ശ്രമത്തിെൻറ ഭാഗമായാണ് കൂടുതൽ ഒഴിവുകൾ കണ്ടെത്തി റിേപ്പാർട്ട് ചെയ്തത്. 30നകം പി.എസ്.സിയുടെ വകുപ്പുതല സ്ഥാനക്കയറ്റ സമിതി ചേർന്ന് അംഗീകരിച്ചാലേ നിലവിലെ റാങ്ക് ലിസ്റ്റുകളിൽനിന്ന് നിയമം സാധ്യമാകൂ.
ഇതിലേക്കുള്ള റിപ്പോർട്ടിനായി കഴിഞ്ഞ അവധി ദിവസങ്ങളിൽപോലും ഹയർസെക്കൻഡറി ഡയറക്ടറേറ്റ് തുറന്നുപ്രവർത്തിച്ചു. 14 ജില്ലകളിൽനിന്ന് ഒഴിവുകൾകണ്ടെത്തി ആവശ്യമായ റിപ്പോർട്ടുകൾ യുദ്ധകാലവേഗത്തിലാണ് ഡയറക്ടർ ചുമതല വഹിക്കുന്ന ഡോ. പി.പി. പ്രകാശെൻറ നേതൃത്വത്തിൽ തയാറാക്കിയത്. ഇതോടെ ഈ മാസം പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്ന തസ്തികകളുടെ എണ്ണം 878 ആയി ഉയരുകയും ചെയ്തു.
പ്രിൻസിപ്പൽ -46, സീനിയർ അധ്യാപകൻ- 232, ജൂനിയർ അധ്യാപകൻ- 269, ലാബ് അസിസ്റ്റൻറ് -47, ജൂനിയർ അധ്യാപക തസ്തിക സീനിയർ ആയി ഉയർത്തൽ- 113 എന്നിങ്ങനെ തസ്തിക സൃഷ്ടിച്ചായിരുന്നു സർക്കാർ തീരുമാനം. 2014--15 അധ്യായനവർഷത്തിൽ ആരംഭിച്ച സർക്കാർ ഹയർസെക്കൻഡറി സ്കൂളുകളിലും അധിക ബാച്ചുകളിലേക്കുമാണ് തസ്തിക സൃഷ്ടിച്ചത്. ഇതിന് പുറമെ നിലവിലുള്ള മറ്റു സ്കൂളുകളിലെ ജൂനിയർ ഒഴിവുകൾകൂടി കണ്ടെത്തിയതോടെയാണ് എണ്ണം ഉയർന്നത്. പ്രിൻസിപ്പൽ തസ്തികകളിൽ സ്ഥാനക്കയറ്റം ലഭിക്കുന്നതുവഴിയും എച്ച്.എസ്.എസ്.ടി ജൂനിയർ ഒഴിവ് തസ്തികകളുടെ എണ്ണം വർധിച്ചിട്ടുണ്ട്.
ഇംഗ്ലീഷ് അധ്യാപകരാണ് ഏറ്റവും കൂടുതൽ നിയമിക്കപ്പെടുക. ഈ വിഭാഗത്തിൽ 120 തസ്തികകളിൽ ഉടൻ നിയമനം നടക്കും. മലയാളത്തിൽ 70 അധ്യാപകർ നിയമിക്കപ്പെടും. ബോട്ടണി, സുവോളജി വിഷയങ്ങളിൽ 30 മുതൽ 40 പേർക്കുവരെ ജോലി ലഭിക്കും. ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, മാത്സ്, ഹിസ്റ്ററി, കോമേഴ്സ് എന്നിവയിൽ 15- 20 പേർക്ക് നിയമനം ലഭിച്ചേക്കും.
ഫിസിക്സ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, അറബിക്, കമ്പ്യൂട്ടർ സയൻസ്, ഹിന്ദി എന്നിവയിൽ 15 അധ്യാപകർക്കുവരെ അവസരം ലഭിക്കും. ഇംഗ്ലീഷ്, മലയാളം, ബോട്ടണി അധ്യാപക ഒഴിവുകൾ കൂടുതലും തിരുവനന്തപുരം, മലപ്പുറം ജില്ലകളിലാണ്. മൂന്ന് അധിക പീരിയിഡുകൾക്ക് ഒരു ജൂനിയർ തസ്തിക അനുവദിക്കാമെന്നുള്ള 2002ലെ ഉത്തരവിലെ വ്യവസ്ഥ മാറ്റംവരുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അതിനാൽ അത്തരം തസ്തികകൾ സൃഷ്ടിച്ചിട്ടില്ല. സീനിയർ അധ്യാപകെൻറ ജോലി ഭാരം കഴിഞ്ഞ് അധികം വരുന്ന ആറ് പീരിയഡുകൾക്കുവരെ െഗസറ്റ് അധ്യാപകനെയും ഏഴ് പീരിയഡിന് ജൂനിയർ തസ്തിക അനുവദിക്കാനുമാണ് ഇൗയിടെ ഇറങ്ങിയ ഭേദഗതി ഉത്തരവ്. ഏതെല്ലാം സ്കൂളുകളിൽ െഗസ്റ്റ് അധ്യാപകരെ വെക്കാമെന്ന ലിസ്റ്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.