പി.എസ്.സി ഓണ്‍ലൈന്‍ പരീക്ഷകള്‍ പുതിയ വ്യവസ്ഥകളോടെ
text_fieldsഓണ്‍ലൈന്‍ സംവിധാനത്തിന്‍െറ തകരാര്‍ മൂലം പരീക്ഷ മാറ്റിവെച്ച സാഹചര്യത്തിലാണ്് പുതിയ വ്യവസ്ഥകള്‍
ചെറുവത്തൂര്‍: സംസ്ഥാനത്ത് വിവിധ തസ്തികകളിലേക്ക് പി.എസ്.സി നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷകള്‍ക്ക് അടുത്തമാസം മുതല്‍ പുതിയ വ്യവസ്ഥകള്‍ നിലവില്‍വരും. ഓണ്‍ലൈന്‍ സംവിധാനത്തിന്‍െറ തകരാറുകള്‍മൂലം കോളജുകളിലെ ഇംഗ്ളീഷ് ലെക്ചറര്‍ പരീക്ഷ മാറ്റിവെച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ പരീക്ഷാ നടത്തിപ്പിന് പുതിയ വ്യവസ്ഥകള്‍ നടപ്പാക്കാന്‍ പി.എസ്.സി തീരുമാനിച്ചത്.
എല്ലാ ഓണ്‍ലൈന്‍ പരീക്ഷകളുടെയും തലേദിവസം സിസ്റ്റം അനലിസ്റ്റോ ടെക്നിക്കല്‍ അസിസ്റ്റന്‍േറാ ഹാര്‍ഡ്വെയര്‍ എന്‍ജിനീയറോ കമ്പ്യൂട്ടറുകള്‍ പരിശോധിച്ച് പ്രശ്നങ്ങളില്ളെന്ന് റിപ്പോര്‍ട്ട് ചെയ്യണം.
ഓണ്‍ലൈന്‍ പരീക്ഷാ വിഭാഗം സെക്രട്ടറിക്കാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത്. ഈ റിപ്പോര്‍ട്ട് പരിഗണിച്ചശേഷമേ പിറ്റേ ദിവസം പരീക്ഷക്ക് അനുമതി നല്‍കുകയുള്ളൂ. തിരുവനന്തപുരം പരീക്ഷാ കേന്ദ്രത്തില്‍ മുഴുവന്‍ കമ്പ്യൂട്ടര്‍ സിസ്റ്റവും ഉപയോഗിക്കാന്‍ സാധിക്കുന്ന വിധത്തില്‍ പരിഷ്കരിച്ചു.
ഇംഗ്ളീഷ് ലെക്ചറര്‍ പരീക്ഷക്ക് ആദ്യ ബാച്ചില്‍ 150 കമ്പ്യൂട്ടറുകള്‍ മാത്രമേ പ്രവര്‍ത്തനക്ഷമമായിരുന്നുള്ളൂ. എന്നാല്‍, 216 പേര്‍ പരീക്ഷയെഴുതിയതാണ് പരീക്ഷ മാറ്റിവെക്കുന്നതിലേക്കടക്കമുള്ള സാങ്കേതിക കുരുക്കിനിടയാക്കിയത്. ഇനിമുതല്‍ ഓണ്‍ലൈന്‍ പരീക്ഷ നടക്കുമ്പോള്‍ ഓരോ കേന്ദ്രത്തിലെയും ഇന്‍വിജിലേറ്റര്‍മാര്‍ പരീക്ഷാ നടത്തിപ്പിന്‍െറ പൂര്‍ണ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ഡയറി സൂക്ഷിക്കണം. ഓരോ കമ്പ്യൂട്ടര്‍ സിസ്റ്റത്തിനുമുണ്ടാകുന്ന പ്രശ്നങ്ങള്‍ അപ്പപ്പോള്‍ ഡയറിയില്‍ രേഖപ്പെടുത്തണം. തകരാറുകളുണ്ടാകുമ്പോള്‍ നഷ്ടമാകുന്നത്രയും സമയം ഉദ്യോഗാര്‍ഥികള്‍ക്ക് നീട്ടിക്കൊടുക്കാന്‍ സാധിക്കും. പരീക്ഷാ റിപ്പോര്‍ട്ടിനൊപ്പം ലോഗ്-ഓഫുകള്‍ രേഖപ്പെടുത്തുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.