യു.പി.എസ്.സിയില്‍ 170 ഒഴിവുകള്‍
text_fieldsയു.പി.എസ്.സിയില്‍ അസിസ്റ്റന്‍റ് പ്രഫസര്‍, അസിസ്റ്റന്‍റ് ഡയറക്ടര്‍, ജൂനിയര്‍ സയന്‍റിഫിക് ഓഫിസര്‍ എന്നീ തസ്തികകളിലായി 170 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.
തസ്തികകളും ഒഴിവുകളും ചുവടെ:
അസിസ്റ്റന്‍റ് പ്രഫസര്‍: ബോട്ടണി-16, കെമിസ്ട്രി-20, കോമേഴ്സ്-മൂന്ന്, ഇക്കണോമിക്സ്-20, ഇംഗ്ളീഷ്-29, ഫ്രഞ്ച്-ഏഴ്, ഹിന്ദി-അഞ്ച്, ഹിസ്റ്ററി-എട്ട്, ഹോം സയന്‍സ്-മൂന്ന്, ലോജിക്/ഫിലോസഫി-ഒന്ന്, മലയാളം-ഒന്ന്, മാത്സ്-15, ഫിസിക്സ്-17, പൊളിറ്റിക്സ്-രണ്ട്, തമിഴ്-നാല്, ടൂറിസം-ഒന്ന്, സുവോളജി-ഏഴ്.
അസിസ്റ്റന്‍റ് ഡയറക്ടര്‍-ഒന്ന്, അസിസ്റ്റന്‍റ് ഡയറക്ടര്‍ ഗ്രേഡ് രണ്ട് -മെക്കാനിക്കല്‍-ആറ്.
ജൂനിയര്‍ സയന്‍റിഫിക് ഓഫിസര്‍
ഇലക്ട്രോണിക്സ്-രണ്ട്, മെക്കാനിക്കല്‍-രണ്ട്.
ജൂനിയര്‍ സയന്‍റിഫിക് അസിസ്റ്റന്‍റ് തസ്തികകളിലേക്കും അസിസ്റ്റന്‍റ് ഡയറക്ടര്‍ ഗ്രേഡ് രണ്ടിലേക്കും ഉയര്‍ന്ന പ്രായപരിധി 30 ആണ്. മറ്റു തസ്തികകളിലേക്ക് 35 വയസ്സ്. എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് പ്രായപരിധിയില്‍ അഞ്ചു വര്‍ഷത്തെയും ഒ.ബി.സിക്കാര്‍ക്ക് മൂന്നു വര്‍ഷത്തെയും ഇളവുണ്ട്.
യോഗ്യത: ജൂനിയര്‍ സയന്‍റിഫിക് അസിസ്റ്റന്‍റ് തസ്തികകളിലേക്കും അസിസ്റ്റന്‍റ് ഡയറക്ടര്‍ ഗ്രേഡ് രണ്ടിലേക്കും ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്/മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദം. അസിസ്റ്റന്‍റ് പ്രഫസര്‍ തസ്തികകളിലേക്ക് പ്രസ്തുത വിഷയത്തില്‍ മാസ്റ്റര്‍ ബിരുദം.
പരീക്ഷാഫീസ്: ജനറല്‍, ഒ.ബി.സി വിഭാഗക്കാര്‍ 25 രൂപ ഫീസടക്കണം. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍, വനിതകള്‍ എന്നിവര്‍ ഫീസടക്കേണ്ടതില്ല. എസ്.ബി.ഐ ശാഖകളിലൂടെയോ നെറ്റ് ബാങ്കിങ് വഴിയോ ഡെബിറ്റ്/മാസ്റ്റര്‍ കാര്‍ഡ് വഴിയോ പണമടക്കാം.
അപേക്ഷിക്കേണ്ട വിധം: യു.പി.എസ്.സി വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ പൂര്‍ണമായി സമര്‍പ്പിച്ചശേഷം പ്രിന്‍െറടുത്ത് സൂക്ഷിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി: മാര്‍ച്ച് മൂന്ന്. വിവരങ്ങള്‍ക്ക്:www.upsconline.nic.in.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.