161 തസ്തികകളില്‍ പി.എസ്.സി അപേക്ഷ ക്ഷണിച്ചു
text_fieldsകേരള പബ്ളിക് സര്‍വിസ് കമീഷന്‍ 161 തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. 53 തസ്തികകളില്‍ ജനറല്‍ റിക്രൂട്ട്മെന്‍റ്, ഒമ്പത് തസ്തികകളില്‍ തസ്തികമാറ്റം വഴിയുള്ള നിയമനം, 19 തസ്തികകളില്‍ പട്ടികജാതി/ വര്‍ഗ സ്പെഷല്‍ റിക്രൂട്ട്മെന്‍റ്, 80 തസ്തികകളില്‍ സംവരണ സമുദായത്തിനുള്ള എന്‍.സി.എ നിയമനം എന്നിങ്ങനെയാണ് ഒഴിവുകള്‍.
കേരള മെഡിക്കല്‍ എജുക്കേഷന്‍ സര്‍വിസസില്‍ അസിസ്റ്റന്‍റ് പ്രഫസര്‍ ഇന്‍ പോത്രോഡോണ്‍ടിക്സ്, കാറ്റഗറി നമ്പര്‍ 479/2015, 3 ഒഴിവ്, പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന വകുപ്പില്‍ എന്‍വയണ്‍മെന്‍റ് പ്രോഗ്രാം മാനേജര്‍, കാറ്റഗറി നമ്പര്‍ 480/2015, ഒരു ഒഴിവ്, എന്‍വയണ്‍മെന്‍റല്‍ എന്‍ജിനീയര്‍, കാറ്റഗറി നമ്പര്‍ 481/2015, ഒരു ഒഴിവ്, ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ കണ്‍സല്‍ട്ടന്‍റ്(ജനറല്‍ സര്‍ജറി), കാറ്റഗറി നമ്പര്‍ 482/2015, മൂന്ന് ഒഴിവ്, കേരള കോ-ഓപറേറ്റിവ് മില്‍ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡില്‍ ഇന്‍സ്ട്രക്ടര്‍(കോ-ഓപറേഷന്‍), കാറ്റഗറി നമ്പര്‍ 483/2015, ഒരു ഒഴിവ്, ഇന്‍സ്ട്രക്റ്റര്‍ (കോ-ഓപറേഷന്‍) വിഭാഗം 2 (സൊസൈറ്റി കാറ്റഗറി), കാറ്റഗറി നമ്പര്‍ 484/2015, കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറിയില്‍ ജൂനിയര്‍ സയന്‍റിഫിക് ഓഫിസര്‍, കാറ്റഗറി നമ്പര്‍ 485/2015, ഒരു ഒഴിവ്, കേരള മെഡിക്കല്‍ എജുക്കേഷനല്‍ സര്‍വിസസില്‍ അസിസ്റ്റന്‍റ് പ്രഫസര്‍ ഇന്‍ ഓറല്‍ പാത്തോളജി ആന്‍ഡ് മൈക്രോബയോളജി, കാറ്റഗറി നമ്പര്‍ 486/2015, രണ്ട് ഒഴിവ്, മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വിസില്‍ അസിസ്റ്റന്‍റ് പ്രഫസര്‍, കാറ്റഗറി നമ്പര്‍ 487/2015, രണ്ട് ഒഴിവ് എന്നിങ്ങനെയാണ് സംസ്ഥാനതല ജനറല്‍ റിക്രൂട്ട്മെന്‍റ് ഒഴിവുകള്‍.
വൊക്കേഷനല്‍ ഇന്‍സ്ട്രക്ടര്‍ ഇന്‍ റെഫ്രിജറേഷന്‍ ആന്‍ഡ് എയര്‍കണ്ടീഷനിങ്, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ വൊക്കേഷനല്‍ ഇന്‍സ്ട്രക്ടര്‍ ഇന്‍ മെയിന്‍റനന്‍സ് ആന്‍ഡ് ഓപറേഷന്‍ ഓഫ് മറൈന്‍എന്‍ജിന്‍സ്, വൊക്കേഷനല്‍ ഇന്‍സ്ട്രക്ടര്‍ ഇന്‍ മെക്കാനിക്കല്‍ സര്‍വിസിങ് തുടങ്ങിയവ തസ്തികമാറ്റം വഴിയുള്ള നിയമനമാണ്.
ഡ്രഗ് സ്റ്റാന്‍ഡേഡൈസേഷന്‍ യൂനിറ്റില്‍ ലാബ് ടെക്നീഷ്യന്‍, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസില്‍ ഫാര്‍മസിസ്റ്റ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ട്രേഡ്സ്മാന്‍ തുടങ്ങി ജില്ലാതലം ജനറല്‍ റിക്രൂട്ട്മെന്‍റും കോളജ് വിദ്യാഭ്യാസ വകുപ്പില്‍ ലെക്ചറര്‍ ഇന്‍ ലോ, ജലസേചന വകുപ്പില്‍ അസിസ്റ്റന്‍റ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ എന്നിവ പട്ടികജാതി/വര്‍ഗ സ്പെഷല്‍ റിക്രൂട്ട്മെന്‍റുമാണ്.
സീനിയര്‍ ലെക്ചറര്‍ ഇന്‍ ഇ.എന്‍.ടി, കോളജ് വിദ്യാഭ്യാസ വകുപ്പില്‍ ലെക്ചറര്‍ ഇന്‍ അറബിക് തുടങ്ങിയ എന്‍.സി.എ ഒഴിവുകളിലേക്ക് സംവരണ സമുദായങ്ങളില്‍ നിന്നുള്ള നേരിട്ടുള്ള നിയമനം നടത്തും.
ഒഴിവുകള്‍, യോഗ്യത തുടങ്ങി വിശദവിവരങ്ങള്‍ www.keralapsc.gov.in വെബ്സൈറ്റില്‍ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.