സിവിൽ സർവിസ്: ഇൻറർവ്യൂവിന് വരുന്നവർക്ക് യു.പി.എസ്.സി വിമാനക്കൂലി നൽകും
text_fieldsന്യൂഡൽഹി: സിവിൽ സർവിസ് ഇൻറർവ്യൂവിന് ഡൽഹിയിൽ വരുന്നവരുടെ വിമാനക്കൂലി യു.പി.എസ്.സി നൽകും.കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ട്രെയിൻ സർവിസ് പൂർണ തോതിൽ തുടങ്ങാത്തതിനാലാണ് തീരുമാനം. നാട്ടിൽനിന്ന് ഡൽഹിക്കും തിരിച്ചുമുള്ള കുറഞ്ഞ വിമാന നിരക്കാണ് അനുവദിക്കുക. താമസം, വാഹന സൗകര്യം എന്നിവക്കും സഹായിക്കും. ജൂലൈ 20 മുതൽ 30 വരെയാണ് ഇൻറർവ്യൂ.
നിയന്ത്രിത മേഖലകളിലുള്ള ഉദ്യോഗാർഥികളെ ഇൻറർവ്യുവിന് വരാൻ സംസ്ഥാന സർക്കാറുകൾ അനവദിക്കണമെന്നും യു.പി.എസ്.സി അഭ്യർഥിച്ചിട്ടുണ്ട്. 2,304 പേർക്കായിരുന്നു ഇൻറർവ്യൂ നടത്തേണ്ടത്. എന്നാൽ, മാർച്ചിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ 623 ഉദ്യോഗാർഥികളുടെ ഇൻറർവ്യൂ നീട്ടിവെക്കുകയായിരുന്നു.
ഉദ്യോഗാർഥികൾക്ക് മാസ്ക്, മുഖ കവചം, സാനിറ്റൈസർ, കൈയുറ എന്നിവയടങ്ങിയ കിറ്റ് നൽകും. സിവിൽ സർവിസിന് പ്രിലിമിനറി, മെയ്ൻ, ഇൻറർവ്യൂ എന്നിങ്ങനെ മുന്നു ഘട്ടങ്ങളാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.