ഡൽഹി പൊലീസിൽ 5846 കോൺസ്റ്റബിൾ
text_fieldsഡൽഹി പൊലീസിൽ കോൺസ്റ്റബിൾ (എക്സിക്യൂട്ടീവ്) തസ്തികയിൽ ജൂലൈ 13 വരെ ലഭ്യമായ 5846 ഒഴിവുകൾ റിക്രൂട്ട്മെൻറ് നടപടികൾക്കായി ഡൽഹി പൊലീസ് കമീഷണർ സ്റ്റാഫ് സെലക്ഷൻ കമീഷന് (എസ്.എസ്.സി) റിപ്പോർട്ട് ചെയ്തു. കോവിഡ് കാലഘട്ടത്തിൽ ഇത്രയേറെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നത് അപൂർവമാണ്. വിവരം www.delhi-police-recruitment-2020.pdf ൽ.
പുരുഷന്മാർക്കും വനിതകൾക്കും അർഹതയുള്ള കാറ്റഗറി അടിസ്ഥാനത്തിൽ റിപ്പോർട്ട് ചെയ്ത ഒഴിവുകൾ ചുവടെ: കേരളം ഉൾപ്പെടെ ഇന്ത്യയിലെവിടെക്കുമുള്ള ഉദ്യോഗാർഥികൾക്ക് റിക്രൂട്ട്മെൻറിനായുള്ള പരീക്ഷയിൽ പങ്കെടുക്കാം.
കോൺസ്റ്റബിൾ (എസ്കിക്യൂട്ടീവ്) പുരുഷന്മാർ (ഓപൺ) ഒഴിവുകൾ 3422, (ജനറൽ 1681, ഇ.ഡബ്ലിയു.എസ് 343, ഒ.ബി.സി 662, എസ്.സി 590 എസ്.ടി 157)
കോൺസ്റ്റബിൾ (എക്സിക്യൂട്ടീവ്) പുരുഷന്മാർ (വിമുക്തഭടന്മാർ/മറ്റുള്ളവർ) 226 (ജനറൽ 94, ഇ.ഡബ്ലിയു.എസ് 19, ഒ.ബി.സി 37, എസ്.സി 52, എസ്.ടി 24).
കോൺസ്റ്റബിൾ (എക്സിക്യൂട്ടീവ്) പുരുഷന്മാർ (വിമുക്തഭടന്മാർ/കമാൻഡോ) 243 (ജനറൽ 93, ഇ.ഡബ്ലിയു.എസ് 19, ഒ.ബി.സി 37, എസ്.ടി 67, എസ്.ടി 27)
ഈ വിഭാഗങ്ങളിലായി മൊത്തം 3902 ഒഴിവുകൾ പുരുഷന്മാർക്കായിട്ടുണ്ട്.
കോൺസ്റ്റബിൾ (എക്സിക്യൂട്ടീവ്) വനിതകൾ-ഒഴിവുകൾ 1944 (ജനറൽ 933, ഇ.ഡബ്ലിയു.എസ് 202, ഒ.ബി.സി 387, എസ്.ടി 328, എസ്.ടി 94)
പുരുഷന്മാർക്കും വനിതകൾക്കും കൂടി 5846 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. റിക്രൂട്ട്മെൻറ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ www.delhipolice.nic.inൽ ലഭ്യമാകും.
2020 വർഷത്തെ റിക്രൂട്ട്മെൻറിനായി ഈ ഒഴിവുകൾ ഉൾപ്പെടുത്തി സ്റ്റാഫ് സെലക്ഷൻ കമീഷൻ പ്രത്യേകം വിജ്ഞാപനമിറക്കും.
യോഗ്യത മാനദണ്ഡങ്ങൾ, സെലക്ഷൻ നടപടിക്രമങ്ങൾ മുതലായവ വിജ്ഞാപനത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.