പിതൃത്വാവധിക്ക് അപേക്ഷിക്കേണ്ടവിധം
text_fieldsപിതൃത്വാവധിക്ക് അപേക്ഷിക്കേണ്ടവിധം
സര്‍ക്കാര്‍ ജീവനക്കാരന് പിതൃത്വാവധി ഭാര്യയുടെ പ്രസവ സമയം കഴിഞ്ഞ് അനുവദിക്കുമോ? പ്രസവാവധിക്ക് അപേക്ഷിക്കുമ്പോള്‍ ഭാര്യയുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ പിതൃത്വാവധിക്കും അപേക്ഷിക്കാമോ? പ്രത്യേകം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ടോ?
എം.എ. രവീന്ദ്രന്‍, വഴിക്കടവ്
കേരള ഗവ. ഫേമില്‍ കോണ്‍ട്രാക്ട് ജീവനക്കാരനായി വര്‍ക്ക് ചെയ്യുന്നവര്‍ക്ക് പിതൃത്വാവധിക്ക് അര്‍ഹതയുണ്ടോ? ഉണ്ടെങ്കില്‍ ഓര്‍ഡര്‍ നമ്പറും അതിന്‍െറ നടപടികളും എന്താണ്?
അഫ്സല്‍ കഴിക്കൂട്ടം
പുരുഷ സര്‍ക്കാര്‍ ജീവനക്കാരന് ഭാര്യയുടെ രണ്ട് പ്രസവവേളകളില്‍ മുഴുവന്‍ ശമ്പളത്തോടെ 10 ദിവസം വരെയുള്ള കാലയളവിലാണ് പിതൃത്വാവധിക്ക് അര്‍ഹത. പ്രസവത്തിനുമുമ്പ് അല്ളെങ്കില്‍ പ്രസവത്തീയതിക്കുശേഷം മൂന്നു മാസത്തിനുള്ളില്‍ വേണം ഈ അവധി അനുവദിക്കേണ്ടത്. അതും പ്രസവത്തിന്‍െറ പ്രതീക്ഷിത തീയതി അല്ളെങ്കില്‍ കൃത്യമായ പ്രസവത്തീയതി കാണിക്കുന്ന മെഡിക്കല്‍ ഓഫിസറില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റുകൂടി അവധിയപേക്ഷയോടൊപ്പം ഹാജരാക്കിയാല്‍ മാത്രമേ ഈ അവധി ലഭിക്കൂ.
ഭാര്യ ഹാജരാക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പോരാ പുരുഷ ജീവനക്കാരന് പിതൃത്വാവധി ലഭിക്കാന്‍. പ്രത്യേകം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പിതൃത്വാവധിക്ക് നിര്‍ബന്ധമാണ്.
രണ്ടാം ചോദ്യത്തില്‍ ഏത് ഫേമില്‍ എന്തു തരം കോണ്‍ട്രാക്ട് ജീവനക്കാരന്‍ എന്ന് വ്യക്തമല്ല. സര്‍വിസ് ചട്ടങ്ങള്‍ അല്ളെങ്കില്‍ സ്പെഷല്‍ ചട്ടങ്ങള്‍ ബാധകമാക്കിയ മേഖലയാണോ എന്നും വ്യക്തമല്ല. പ്രസവാവധി ചട്ടങ്ങളില്‍ ബാധകമാക്കിയ താല്‍ക്കാലിക വനിത ജീവനക്കാര്‍ക്കും പ്രസവാവധി അനുവദിക്കുമെന്നതിനാല്‍ താല്‍ക്കാലിക ജീവനക്കാര്‍ക്കും ഭാര്യയുടെ പ്രസവവേളകളില്‍ പിതൃത്വാവധി എടുക്കാം. പിതൃത്വാവധി സര്‍വിസ് ചട്ടങ്ങളില്‍തന്നെ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതിനാല്‍ (കേരള സര്‍വിസ് ചട്ടങ്ങള്‍, പാര്‍ട്ട് ഒന്ന്, ചട്ടം 102B) പ്രത്യേക ഉത്തരവിന്‍െറ ആവശ്യമില്ല.
ശാരീരിക–മാനസിക
വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുള്ള ജീവനക്കാര്‍ക്കും കാഷ്വല്‍ ലീവിന് അര്‍ഹത
മാനസികമായി തകരാറുള്ള കുട്ടിയുടെ ചികിത്സാര്‍ഥം സര്‍ക്കാര്‍ ജീവനക്കാരന് കാഷ്വല്‍ ലീവ് ലഭിക്കുമോ? ഉണ്ടെങ്കില്‍ ഇതിന്‍െറ നിബന്ധനകള്‍ എന്തൊക്കെയാണ്? മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണോ?
എസ്.എം. സുലൈമാന്‍, കൊല്ലം
ശാരീരികമോ മാനസികമോ ആയ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുള്ള ജീവനക്കാര്‍ക്കും വര്‍ഷത്തില്‍ 15 ദിവസംവരെ സ്പെഷല്‍ കാഷ്വല്‍ ലീവ് ലഭിക്കും. കുട്ടിയെ ചികിത്സിക്കുന്ന മെഡിക്കല്‍ ഓഫിസറില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഒന്നില്‍ കൂടുതല്‍ തവണകളായും ഈ ലീവ് അനുവദിക്കും; പരമാവധി 15 ദിവസം എന്ന വ്യവസ്ഥയോടെ.
കുട്ടിയുടെ മാതാവും പിതാവും സര്‍ക്കാര്‍ ജീവനക്കാരെങ്കില്‍ അവരില്‍ ഒരാള്‍ മാത്രമേ ഈ അവധി എടുത്തിട്ടുള്ളൂ എന്ന് ഡിക്ളറേഷന്‍ നല്‍കി അവധി അനുവദിക്കുന്ന അധികാരി അത് countersign ചെയ്തിരിക്കണം. സാധാരണയുള്ള ഏത് അവധികളുമായും കാഷ്വല്‍ അവധിയുമായും ചേര്‍ത്ത് ഇത്തരം അവധി എടുക്കാം. അവധി കാലത്തിനിടയില്‍ വരുന്ന പൊതു ഒഴിവുകള്‍ ഒഴിവാക്കാന്‍ വ്യവസ്ഥയുണ്ട്.
സര്‍ക്കാര്‍ ഉത്തരവുകള്‍
നഗരസഭ/മുനിസിപ്പാലിറ്റി കണ്ടിന്‍ജന്‍റ് ജീവനക്കാരുടെ പെന്‍ഷന്‍ കുടിശ്ശിക 1.7.2009 മുതല്‍
നഗരസഭ/മുനിസിപ്പാലിറ്റി കണ്ടിന്‍ജന്‍റ് ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ പരിഷ്കരിച്ച 24.4.2013ലെ ഉത്തരവിലെ (G.O (MS) No. 160/2013/LSGD) പെന്‍ഷന്‍ കുടിശ്ശികയുടെ പ്രാബല്യത്തീയതി 1.4.2010 എന്നതിന് പകരം 1.7.2009 എന്ന് മാറ്റി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. G.O(MS) No. 7/2017/LSGD dated 6.1.2017
പ്രസവാവധി: ഭേദഗതി ഉത്തരവുകള്‍ക്ക് നിയമസാധുത
കേരള സര്‍വിസ് ചട്ടങ്ങള്‍, പാര്‍ട്ട് ഒന്ന്, ചട്ടം 100 പ്രകാരം വനിത ഉദ്യോഗസ്ഥര്‍ക്ക് അര്‍ഹമായ 180 ദിവസത്തെ പ്രസവാവധി സംബന്ധിച്ച് ഇറക്കിയ ഭേദഗതി ഉത്തരവുകള്‍ക്ക് നിയമപരമായ സാധുത നല്‍കി സര്‍ക്കാര്‍ വിജ്ഞാപനങ്ങള്‍ പുറപ്പെടുവിച്ചു.
1) The Kerala Service (Fifth Amendment) Rules 2016: ജനിതക അമ്മമാര്‍ക്കുകൂടി പ്രസവാവധി ബാധകമാക്കിയ 12.1.2016ലെ G.O (p) 2/2016 fin നമ്പര്‍ ഉത്തരവിന് (G.O (p) No. 176/2016/ fin dated 8.12.2016 SRO No. 747/2016).
2. The Kerala Service (Sixth Amendment (Rules 2016): പ്രസവാവധിയിലിരിക്കുന്ന ഒരു ഉദ്യോഗസ്ഥയെ സ്വന്തം വകുപ്പിലെ മറ്റൊരു സ്റ്റേഷനിലേക്ക് സ്ഥലം മാറ്റപ്പെടുകയും, പുതിയ സ്ഥലത്ത് ജോലിയില്‍ പ്രവേശിക്കുന്നതിന്‍െറ അടുത്ത തീയതി മുതല്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി ബാക്കി ഭാഗം പ്രസവാവധി എടുക്കാവുന്നതാണ് എന്ന് വ്യവസ്ഥപ്പെടുത്തിയ 27.1.2016ലെ G.O (p) 14/2016 Fin നമ്പര്‍ ഉത്തരവിന് G.O (p) No. 177/2016/Fin dated 8.12.2016 - SRO No. 748/2016
എം.എസ്സി നഴ്സിങ് പഠനം പൂര്‍ത്തീകരിച്ചവര്‍ക്ക് ഓപ്ഷനല്‍ സര്‍വിസ് ലെക്ചറര്‍മാരാകാം
സര്‍ക്കാര്‍ നഴ്സിങ് കോളജില്‍നിന്ന് എം.എസ്സി നഴ്സിങ് പൂര്‍ത്തീകരിച്ച് സന്നദ്ധത പ്രകടിപ്പിച്ച വിദ്യാര്‍ഥികളെ ഓപ്ഷനല്‍ സര്‍വിസ് ലെക്ചറര്‍മാരായി നിയമനം നല്‍കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കി. സര്‍ക്കാര്‍ നഴ്സിങ് കോളജുകളിലെ അധ്യാപകരുടെ അപര്യാപ്തത കണക്കിലെടുത്താണ് ആവശ്യമുള്ള അധ്യാപകരുടെ എണ്ണത്തില്‍ പരിമിതപ്പെടുത്തി നിയമനം നല്‍കുക. നിയമനം പ്രതിമാസം 18,500 രൂപ നിരക്കില്‍ പരമാവധി ഒരു വര്‍ഷം ജോലി ചെയ്യാന്‍ സന്നദ്ധത അറിയിച്ചവര്‍ക്കുമാത്രം. സര്‍വിസ് ക്വോട്ടയില്‍ അഡ്മിഷന്‍ ലഭിച്ചവര്‍, സര്‍ക്കാര്‍ സര്‍വിസില്‍നിന്ന് പഠനാവധി എടുത്തുവരുന്നവര്‍ എന്നിവരെ പരിഗണിക്കില്ല. G.O (Rt) No. 3424/2016/H&Fwd dated 30.12.2016.
ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി തസ്തിക: നിയമന മാനദണ്ഡങ്ങള്‍ പുതുക്കി
ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി തസ്തികയിലേക്കുള്ള നിയമന മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പുതുക്കിനിശ്ചയിച്ചു. അടിസ്ഥാന യോഗ്യത ബിരുദം. ടൂറിസം ഫീല്‍ഡില്‍ അഞ്ചുവര്‍ഷത്തെ പരിചയം, അതില്‍ രണ്ടു വര്‍ഷം മാനേജ്മെന്‍റ് പദവി വഹിച്ചിരിക്കണം. മുന്‍ഗണന യോഗ്യത: ഡിപ്ളോമ ഇന്‍ ടൂറിസം /എം.ബി.എ/ബി.ടെക്(സിവില്‍)/ബി.ആര്‍ക്/എം.പ്ളാനിങ്. നിയമന രീതി 1) നിശ്ചിത യോഗ്യതയും പരിചയവുമുള്ള സര്‍ക്കാര്‍ സര്‍വിസിലെ ഗസറ്റഡ്/നോണ്‍ ഗസറ്റഡ് ജീവനക്കാരില്‍നിന്നുള്ള ഡെപ്യൂട്ടേഷന്‍; 2) കോണ്‍ട്രാക്ട് നിയമനംഉയര്‍ന്ന പ്രായപരിധി ഡെപ്യൂട്ടേഷന്‍കാര്‍ക്ക് 50 വയസ്സും കോണ്‍ട്രാക്ട് നിയമനമെങ്കില്‍ 45 വയസ്സും. സെലക്ഷന്‍ എഴുത്തുപരീക്ഷയുടെയും ഇന്‍റര്‍വ്യൂവിന്‍െറയും അടിസ്ഥാനത്തില്‍
G.O (Rt.) No. 461/2016 Tourism dated 26.12.2016
സംസ്ഥാന ഭാഗ്യക്കുറി വകുപ്പില്‍ 15 സബ് ഓഫിസുകളും തസ്തികകളും
സംസ്ഥാന ഭാഗ്യക്കുറി വകുപ്പില്‍ നെയ്യാറ്റിന്‍കര, കരുനാഗപ്പള്ളി, അടൂര്‍, കായംകുളം, വൈക്കം, അടിമാലി, മൂവാറ്റുപുഴ, ഇരിങ്ങാലക്കുട, ഗുരുവായൂര്‍, ചിറ്റൂര്‍, തിരൂര്‍, വടകര, മാനന്തവാടി, പയ്യന്നൂര്‍, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലായി 15 സബ് ഓഫിസുകള്‍ പുതുതായി അനുവദിച്ചും നേരത്തേ അനുവദിച്ച ആറ്റിങ്ങല്‍, ചേര്‍ത്തല, പട്ടാമ്പി ഓഫിസുകള്‍ക്കുമടക്കം 120 തസ്തികകള്‍ (സ്ഥിരം/പുനര്‍വിന്യാസം/ദിവസവേതനം മുഖേന) സൃഷ്ടിച്ചും സര്‍ക്കാര്‍ ഉത്തരവ്. G.O (ms) No. 106/2016/ taxes dated 16.12.2016
കരാര്‍/ദിവസവേതന ജീവനക്കാര്‍ക്ക് പരിഷ്കരിച്ച വേതനം
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ കരാര്‍/ദിവസവേതന ജീവനക്കാര്‍ക്ക് 26.2.2016ലെ ഉത്തരവ് G.O (p) No. 28/2016 Fin) പ്രകാരമുള്ള പരിഷ്കരിച്ച നിരക്കിലുള്ള വേതനം, പ്രസ്തുത ജീവനക്കാരെ സര്‍ക്കാര്‍ സര്‍വിസില്‍ ഉള്‍ക്കൊള്ളിക്കുന്നത് സംബന്ധിച്ച തീരുമാനം കൈക്കൊള്ളുന്നതുവരെ പ്രത്യേകം കേസായി പരിഗണിച്ച്, അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനം.G.O (Rt) No. 3402/2016 H&Fwd dated 29.12.2016.
സര്‍വീസ് സംശയങ്ങള്‍ക്ക്: എഡിറ്റര്‍, ജാലകം,
മാധ്യമം, വെള്ളിമാട്കുന്ന്, കോഴിക്കോട്-12
jalakam@madhyamam.in
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.