സർക്കാറിന് താൽപര്യമുെണ്ടങ്കിൽ നിയമനത്തിന് അതിവേഗം
text_fieldsതിരുവനന്തപുരം: സർക്കാറിന് താൽപര്യമുണ്ടെങ്കിൽ പി.എസ്.സി വഴിയുള്ള നിയമനങ്ങൾക്ക് അതിവേഗം. കാലതാമസം ഒഴിവാക്കാൻ ഇൻറർവ്യൂ പോലും ഒഴിവാക്കിയാണ് നിയമനം നടത്തിയത്. ഇടതു സർക്കാറിെൻറ അഭിമാന പദ്ധതികളായ ഹരിതകേരളം, ആർദ്രം തുടങ്ങിയ പദ്ധതികൾ ലക്ഷ്യമിട്ട് ബന്ധപ്പെട്ട വകുപ്പുകളിൽ അതിവേഗത്തിൽ നിയമനം നടന്നത്. വളരെ വേഗത്തിലാണ് ആർദ്രം പദ്ധതിയിലേക്ക് ഡോക്ടർമാരെയും നഴ്സുമാരെയും നിയമിച്ചത്. ഒഴിവുകൾ റിപ്പോർട്ട്് ചെയ്തയുടൻ അതിവേഗത്തിൽ പി.എസ്.സി നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. പൊതുമരാമത്ത്, തദ്ദേശ വകുപ്പുകൾ തുടങ്ങിയ വിഭാഗങ്ങളിലെ ഒാവർസിയർ നിയമനങ്ങൾക്കും റെക്കോഡ് വേഗമാണുണ്ടായത്.
നിയമനം വൈകുമെന്ന് കണക്കിലെടുത്ത് ഇൗ തസ്തികകളിലാണ് ഇൻറർവ്യൂ ഒഴിവാക്കിയത്. ഹരിതകേരളം പദ്ധതിയുടെ ഭാഗമായുള്ള വിവിധ പദ്ധതികളിലേക്കാണ് ഇത്തരം നിയമനങ്ങൾ. ഇൻറർവ്യൂ വേണ്ടെന്നുവെക്കുന്നതിൽ നിയമലംഘനമൊന്നുമില്ലെങ്കിലും സർക്കാറിെൻറ താൽപര്യമാണ് ഇത് തെളിയിക്കുന്നത്. സർവകലാശാലകളിലെ അസിസ്റ്റൻറ് നിയമനം വേഗത്തിലാക്കാൻ യു.ഡി.എഫ് സർക്കാറും പി.എസ്.സിയോട് നിർദേശിച്ചിരുന്നു. െറക്കോഡ് വേഗത്തിൽ റാങ്ക്ലിസ്റ്റുണ്ടാക്കി അഡ്വൈസ് മെമ്മോ കൊടുക്കുകയും ചെയ്തു. എന്നാൽ, സർക്കാറിെൻറ സവിശേഷ പദ്ധതിയൊന്നുമല്ലാത്തതിനാൽ ഒഴിവ് റിപ്പോർട്ട് ചെയ്യൽ പോലും നിലച്ചു.
അതിനിടെ, സർക്കാർ വകുപ്പുകളിലെ ഒഴിവുകൾ റിപ്പോർട്ട് ചെയ്താൽ നിയമന ശിപാർശ നൽകുക മാത്രമാണ് പി.എസ്.സിയുടെ ചുമതലയെന്ന് ചെയർമാൻ അഡ്വ. എം.കെ. സക്കീർ പറഞ്ഞു. താൻ ചുമതലയേറ്റശേഷം അരലക്ഷത്തോളം പേർക്ക് നിയമനം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒഴിവുകൾ പൂഴ്ത്തി സംസ്ഥാനത്ത് നിയമന നിരോധനത്തിന് നീക്കമെന്ന ‘മാധ്യമം’ വാർത്തയോട് പ്രതികരിക്കുകയായിരുന്നു പി.എസ്.സി ചെയർമാൻ. ഒഴിവുകൾ ഒളിച്ചുവെക്കുന്നുവെന്നതിനെക്കുറിച്ച് ഒന്നുമറിയില്ല. അത്തരം കാര്യങ്ങളൊന്നും പി.എസ്.സിയുെട പരിധിയിൽ വരുന്നുമില്ല.
ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ ഒാൺലൈൻ, മാന്വൽ സംവിധാനം നിലവിലുണ്ട്. വിവിധ വകുപ്പുകൾ ഇക്കാര്യം ഫലപ്രദമായി വിനിയോഗിക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. പി.എസ്.സി റാങ്ക്ലിസ്റ്റിലുള്ളവരെ നോക്കുകുത്തിയാക്കി ഒരുവിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഒഴിവുകൾ പൂഴ്ത്തുന്നത്. കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനും ചിലരുടെ സ്ഥാനക്കയറ്റവും ലക്ഷ്യമിട്ടാണ് ഒഴിവുകൾ മറച്ചുവെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.