Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightPSC/UPSCchevron_rightകെ.എ.എസ്: ഭരണഘടന...

കെ.എ.എസ്: ഭരണഘടന സ്ഥാപനങ്ങളിലെ ജീവനക്കാർക്കും അപേക്ഷിക്കാം

text_fields
bookmark_border
KAS
cancel

തി​രു​വ​ന​ന്ത​പു​രം: പി.​എ​സ്.​സി, നി​യ​മ​സ​ഭ സെ​ക്ര​ട്ടേ​റി​യ​റ്റ്, ഓ​ഡി​റ്റ് വ​കു​പ്പ്, അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ല്‍ ഓ​ഫി​സ് തു​ട​ങ്ങി​യ ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍ക്കും കെ.​എ.​എ​സി​ലെ ര​ണ്ടാം സ്ട്രീ​മു​ക​ളി​ലേ​ക്ക് ഉ​പാ​ധി​ക​ള്‍ക്ക് വി​ധേ​യ​മാ​യി അ​പേ​ക്ഷി​ക്കാ​മെ​ന്ന് പി.​എ​സ്.​സി അ​റി​യി​ച്ചു. സ​ര്‍വി​സ് സ​ര്‍ട്ടി​ഫി​ക്ക​റ്റ് അ​നു​വ​ദി​ക്കു​ന്ന മു​റ​ക്കാ​ണ് ഇ​വ​ര്‍ക്ക് കെ.​എ.​എ​സി​ന് അ​പേ​ക്ഷി​ക്കാ​നാ​കു​ന്ന​ത്. ഇ​വ​രെ കെ.​എ.​എ​സി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​ല്‍ സ​ര്‍ക്കാ​ര്‍ത​ല​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല.

നേ​ര​ത്തേ ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് കെ.​എ.​എ​സി​ലേ​ക്ക് അ​പേ​ക്ഷി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് അ​റി​യി​ച്ച് സ​ർ​ക്കാ​ർ ച​ട്ടം പു​റ​ത്തി​റ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, സ​ർ​ക്കാ​ർ നി​ർ​ദേ​ശം മ​റി​ക​ട​ന്ന് ചി​ല ഭ​ര​ണ​ഘ​ട​നാ​സ്ഥാ​പ​ന​ങ്ങ​ൾ ജീ​വ​ന​ക്കാ​ർ​ക്ക് സ​ർ​വി​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്യു​ക​യും ഇ​തു​പ​യോ​ഗി​ച്ച് ഒ​രു​വി​ഭാ​ഗം ര​ണ്ടാം സ്ട്രീ​മി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ക​യും ചെ​യ്തു.

ഇ​തോ​ടെ​യാ​ണ് എ​ല്ലാ ഭ​ര​ണ​ഘ​ട​ന സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും ജീ​വ​ന​ക്കാ​ർ​ക്കും സ​ർ​വി​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​ന്ന മു​റ​ക്ക് സ്ട്രീം ​ര​ണ്ടി​ലേ​ക്ക് അ​പേ​ക്ഷ ന​ൽ​കാ​മെ​ന്ന് പി.​എ​സ്.​സി തീ​രു​മാ​നി​ച്ച​ത്. ഇ​തു​സം​ബ​ന്ധി​ച്ച് പി.​എ​സ്.​സി സ​ർ​ക്കാ​റി​ന് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്. ക​ത്തി​ൽ സ​ർ​ക്കാ​റി​ൽ​നി​ന്ന് അ​നു​കൂ​ല തീ​രു​മാ​ന​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ അ​ഭി​മു​ഖ​വേ​ള​യി​ൽ ഇ​വ​രെ പു​റ​ത്താ​ക്കു​മെ​ന്നാ​ണ് പി.​എ​സ്.​സി​യു​ടെ നി​ല​പാ​ട്.

സൂ​പ്പ​ര്‍ ന്യൂ​മ​റ​റി ത​സ്തി​ക​ക​ളി​ല്‍ ര​ണ്ടു​വ​ര്‍ഷം പൂ​ര്‍ത്തി​യാ​ക്കി​യ​വ​ര്‍ക്കും സ്ട്രീം ​ര​ണ്ടി​ല്‍ അ​പേ​ക്ഷി​ക്കാം. ഡി​വി​ഷ​ന​ല്‍ അ​ക്കൗ​ണ്ട​ൻ​റ് ട്രെ​യി​നി​ക​ള്‍ക്ക് സ്ട്രീം ​ര​ണ്ടി​ലും പ്രൊ​ബേ​ഷ​ന്‍ പൂ​ര്‍ത്തി​യാ​ക്കി​യ​വ​ര്‍ക്ക് സ്ട്രീം ​മൂ​ന്നി​ലും അ​പേ​ക്ഷി​ക്കാ​നു​ള്ള വ്യ​വ​സ്ഥ​യും പി.​എ​സ്.​സി അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്. സാ​മൂ​ഹി​ക​നീ​തി വ​കു​പ്പി​ല്‍നി​ന്ന് വേ​ര്‍പെ​ടു​ത്തി​യ വ​നി​താ-​ശി​ശു​ക്ഷേ​മ വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​ര്‍ക്ക് സ്ട്രീം ​മൂ​ന്നി​ലും അ​വ​സ​രം ല​ഭി​ക്കും.

ഏ​തെ​ങ്കി​ലും ത​സ്തി​ക​യി​ല്‍ പ്രൊ​ബേ​ഷ​ന്‍ പൂ​ര്‍ത്തീ​ക​രി​ച്ച സ​ര്‍ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍ക്ക് സ്ട്രീം ​ര​ണ്ടി​ല്‍ അ​പേ​ക്ഷി​ക്കാം. നി​ല​വി​ലു​ള്ള ത​സ്തി​ക​യി​ല്‍ അ​വ​ര്‍ പ്രൊ​ബേ​ഷ​ണ​റാ​ണെ​ങ്കി​ലും അ​പേ​ക്ഷ സ്വീ​ക​രി​ക്കും. എ​ന്നാ​ല്‍, ഇ​വ​ര്‍ ഷെ​ഡ്യൂ​ള്‍ ഒ​ന്നി​ല്‍ പ​റ​യു​ന്ന വ​കു​പ്പു​ക​ളി​ല്‍ ഒ​ന്നാം ഗ​സ​റ്റ​ഡ് ത​സ്തി​ക​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​രാ​ക​രു​ത്. അ​വ​ര്‍ക്ക് ഷെ​ഡ്യൂ​ള്‍ മൂ​ന്നി​ല്‍ മാ​ത്ര​മേ അ​പേ​ക്ഷി​ക്കാ​നാ​കൂ.

നി​ല​വി​ല്‍ പ്രൊ​ബേ​ഷ​നി​ലാ​ണെ​ങ്കി​ലും അ​വ​രു​ടെ അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ക്കും. ഡി​സം​ബ​ർ നാ​ലാ​ണ് കെ.​എ.​എ​സി​ലേ​ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന​തീ​യ​തി. ഇ​തു​വ​രെ മൂ​ന്ന് സ്ട്രീ​മി​ലേ​ക്കു​മു​ള്ള അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണം നാ​ല​ര​ല​ക്ഷം ക​ട​ന്ന​താ​യി പി.​എ​സ്.​സി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala psckasmalayalam newsCareer and Education News
News Summary - Kerala Administrative Service Kerala PSC -Career and Education News
Next Story