കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസിന് പി.എസ്.സി അംഗീകാരം
text_fieldsതിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസിന് ഭേദഗതികളോടെ പി.എസ്.സി അംഗീകാരം നൽകി. സർക്കാർ സമർപ്പിച്ച സ്പെഷൽ റൂൾസ് കരടിൽ സുപ്രധാനമായ ഭേദഗതികൾ പി.എസ്.സി നിർദേശിച്ചു. ഇത് ചൊവ്വാഴ്ചതന്നെ സർക്കാറിന് നൽകും. ഉടൻ സർക്കാർ ഇതിൽ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നാണ് സൂചന.
യോഗ്യതയായി ഉൾപ്പെടുത്തിയിരുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് നിയമനഘട്ടത്തിൽ മാത്രം ഹാജരാക്കിയാൽ മതിയെന്നാണ് ഒരു നിർദേശം. നിലവിൽ സർവിസിലുള്ളവർക്ക് അവസരം നൽകുന്ന രണ്ട്, മൂന്ന് കാറ്റഗറികളിലെ സംവരണത്തിെൻറ കാര്യത്തിൽ വ്യക്തതവേണമെന്ന കുറിപ്പും നൽകും. കെ.എ.എസിലേക്ക് നേരിട്ട് റിക്രൂട്ട്മെൻറ് നടക്കുേമ്പാൾ സംവരണം ബാധകമായിരിക്കും. രണ്ടാം കാറ്റഗറിയിൽപെടുന്നത് സർവിസിലെ യോഗ്യരായ ജീവനക്കാരുടെ വിഭാഗമാണ്. സർവിസിലുള്ള സംവരണ വിഭാഗങ്ങൾക്ക് ആദ്യ നിയമനഘട്ടത്തിൽ സംവരണം ലഭിച്ചിട്ടുണ്ടാകുമെന്നും കെ.എ.എസിലേക്ക് വീണ്ടും ഇവർക്ക് സംവരണം നൽകണമോ എന്നുമാണ് പി.എസ്.സി യോഗത്തിൽ തിങ്കളാഴ്ചത്തെ ചർച്ചയിൽ ഉയർന്ന വിഷയം.
ഒരിക്കൽ സംവരണം അനുഭവിച്ചവർക്ക് വീണ്ടും സംവരണം പാടില്ലെന്ന വാദവും ഉയർന്നു. ഇക്കാര്യത്തിൽ ചില കോടതിവിധികളും പരാമർശിക്കപ്പെട്ടു. ഇൗ സാഹചര്യത്തിൽ ഇൗ വിഭാഗത്തിൽപെടുന്നവരുടെ സംവരണകാര്യത്തിൽ വ്യക്തത വേണമെന്ന് സർക്കാറിനോട് ആവശ്യപ്പെടാൻ കമീഷൻ തീരുമാനിക്കുകയായിരുന്നു.
ഒന്നാം ഗസറ്റഡ് തസ്തികയിലുള്ള ഉദ്യോഗസ്ഥർക്കുള്ള േക്വാട്ടയാണ് മൂന്നാം വിഭാഗം. ഇൗ വിഭാഗത്തിലും നേരത്തേ സംവരണം ലഭിച്ചവരുടെ വിഷയത്തിൽ വ്യക്തത വേണമെന്ന് ആവശ്യപ്പെടും. ഇതിനായി കമീഷൻ സർക്കാറിന് പ്രത്യേക കുറിപ്പ് നൽകും. യോഗ്യതയോടൊപ്പമാണ് മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഇത് ഉദ്യോഗാർഥികൾക്ക് പ്രയാസം സൃഷ്ടിക്കുമെന്നും ഭിന്നശേഷിക്കാർക്ക് കൂടുതൽ പ്രയാസമാകുമെന്നും കമീഷൻ വിലയിരുത്തി. ഇൗ സാഹചര്യത്തിൽ മറ്റ് തസ്തികകൾക്കെന്നപോലെ നിയമനഘട്ടത്തിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് മതിയാകുമെന്ന ഭേദഗതി കമീഷൻ നിർദേശിച്ചു.
മലയാളഭാഷ പരിജ്ഞാനം ഉറപ്പാക്കുന്നതിനുള്ള വ്യവസ്ഥകളും കമീഷൻ അംഗീകരിച്ചു. കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ച ബിരുദം എന്നതിന് പുറമെ യു.ജി.സി അംഗീകരിച്ച സർവകലാശാലകളുടെ ബിരുദം, കേന്ദ്ര സർക്കാറിന് കീഴിെല ദേശീയ ഇൻസ്റ്റിറ്റ്യൂട്ടുകളിൽനിന്നുള്ള ബിരുദം എന്നിവയും യോഗ്യതയാക്കണമെന്ന് കമീഷൻ നിർദേശിച്ചു. ഇത് അംഗീകരിച്ചാൽ ഇത്തരം ബിരുദം നേടിയവർക്ക് കേരളത്തിെല സർവകലാശാലകളുടെ തുല്യത സർട്ടിഫിക്കറ്റ് വാങ്ങേണ്ട പ്രയാസം ഒഴിവാകും. ട്രാൻസ്ജേൻറഴ്സിെൻറ അപേക്ഷകാര്യത്തിലും വ്യക്തത വേണമെന്ന് കമീഷൻ സർക്കാറിനോട് ആവശ്യപ്പെട്ടു. കോടതി വിധി കൂടി വന്ന സാഹചര്യത്തിലാണിത്.
സ്പെഷൽ റൂൾസിൽ ഇതുകൂടി ഉൾപ്പെടുത്തണമെന്ന നിലപാടാണ് പി.എസ്.സിക്ക്. കരടുചട്ടത്തിൽ വരുത്തേണ്ട ഉപനിർദേശങ്ങൾ സർക്കാറിന് സമർപ്പിക്കും. ഒക്ടോബർ 24ന് ചേർന്ന കമീഷൻ യോഗവും ഇൗ വിഷയം ചർച്ച ചെയ്തിരുന്നു. ഇതിെൻറ സ്പെഷൽ റൂൾസിന് തിങ്കളാഴ്ച ചേർന്ന കമീഷൻ യോഗം പുതിയ ചില നിർദേശങ്ങൾകൂടി ഉൾപ്പെടുത്തി അംഗീകാരം നൽകി. ഇത് സർക്കാർ അംഗീകരിച്ച് വിജ്ഞാപനം ഇറക്കുന്നതോടെ നിയമനനടപടികൾ ആരംഭിക്കാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.