ലാസ്റ്റ്ഗ്രേഡ് സാധ്യത പട്ടിക ഉടൻ; എൽ.ഡി.സി ഇടുക്കി പട്ടിക മേയ് 16നുശേഷം
text_fieldsതിരുവനന്തപുരം: ലാസ്റ്റ്ഗ്രേഡ് തസ്തികകളിലെ നിയമനത്തിനുള്ള സാധ്യത പട്ടിക ഇൗമാസം പ്രസിദ്ധീകരിക്കാൻ പി.എസ്.സി തീരുമാനിച്ചു. നിലവിലെ റാങ്ക് ലിസ്റ്റിെൻറ കാലാവധി ജൂൺ 29ന് അവസാനിക്കുന്നതിനാലാണ് പുതിയ പട്ടിക ഇൗമാസം തന്നെ പ്രസിദ്ധീകരിക്കുന്നത്.
ഇടുക്കി ജില്ലയിലെ എൽ.ഡി.സി റാങ്ക് ലിസ്റ്റ് മേയ് 16ന് ശേഷം പ്രസിദ്ധീകരിക്കും. കോടതിയിൽ കേസ് നിലനിൽക്കുന്നതിനാലാണ് പട്ടിക പ്രസിദ്ധീകരിക്കുന്നത് നിർത്തിവെച്ചത്.
പരാതിയെതുടർന്ന് രണ്ട് ചോദ്യങ്ങൾ പിൻവലിച്ചിട്ടുണ്ട്. ഇക്കാര്യം കോടതിയെ അറിയിക്കുമെന്നും ലിസ്റ്റ് തയാറാണെന്നും പി.എസ്.സി ചെയർമാൻ അഡ്വ. എം.കെ. സക്കീർ അറിയിച്ചു. ഇടുക്കി ഒഴികെ 13 ജില്ലകളിലായി 32,573 പേർ ഉൾപ്പെട്ട റാങ്ക്ലിസ്റ്റ് ഏപ്രിൽ രണ്ടിനാണ് പ്രാബല്യത്തിൽവന്നത്.
ഏപ്രിൽ 28ന് നടക്കുന്ന ഗാർഡ്നർ പരീക്ഷക്ക് അപേക്ഷിച്ച 5,40,000ൽ 2,40,000പേർ മാത്രമാണ് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്തത്. മൂന്നുലക്ഷം പേരും പരീക്ഷയെഴുതുന്നില്ല. ഇത്രയും പേർ പരീക്ഷയെഴുതാത്ത സ്ഥിതി ഒഴിവാക്കുന്നതിനാണ് കൺഫേം സമ്പ്രദായം നടപ്പാക്കുന്നത്.
പരീക്ഷയെഴുതുന്നവരുടെ കൃത്യമായ കണക്ക് നേരത്തേ ലഭിച്ചാൽ സാമ്പത്തികനഷ്ടം ഒഴിവാക്കാൻ കഴിയും. വനിതകൾ ഉൾെപ്പടെ ഉദ്യോഗാർഥികൾക്ക് പരമാവധി സ്വന്തം ജില്ലയിൽ പരീക്ഷാകേന്ദ്രം ഒരുക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.