27 തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം
text_fieldsതിരുവനന്തപുരം: സംസ്ഥാന, ജില്ല തലങ്ങളിലായി 27 തസ്തികകളിൽ നിയമനത്തിന് വിജ്ഞാപനമിറക്കാൻ പി.എസ്.സി യോഗം തീരുമാനിച്ചു. എൻ.സി.എ, സ്പെഷൽ റിക്രൂട്ട്മെൻറ് ഉൾെപ്പടെയാണിത്.
റേഡിയോ തെറപ്പി അസി. പ്രഫസർ, പി.എസ്.സിയിൽ സിസ്റ്റം അനലിസ്റ്റ്/സീനിയർ േപ്രാഗ്രാമർ, വൊക്കേഷനൽ ടീച്ചർ (-തസ്തിക മാറ്റം വഴി), ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ സോഷ്യോളജി, ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ ജൂനിയർ ജേണലിസം, ഫാർമസ്യൂട്ടിക്കൽ കോർപറേഷനിൽ അസി. മാനേജർ (െപ്രാഡക്ഷൻ) േഗ്രഡ് രണ്ട്, സെറാമിക്സ് ലിമിറ്റഡിൽ മൈൻസ് മേറ്റ് എന്നീ തസ്തികകളിലാണ് സംസ്ഥാനതല ജനറൽ റിക്രൂട്ട്മെൻറ്.
തിരുവനന്തപുരം ജില്ലയിൽ മുനിസിപ്പൽ കോമൺ സർവിസിൽ ഫർണസ് ഓപറേറ്റർ, കൊല്ലം ജില്ലയിൽ ഫുൾടൈം ജൂനിയർ ലാഗ്വേജ് ടീച്ചർ ഹിന്ദി (പട്ടികജാതി- വർഗം) ജില്ലതല റിക്രൂട്ട്മെൻറ് നടത്തും.
സംസ്ഥാനതല എൻ.സി.എ റിക്രൂട്ട്മെൻറ്: അസി. പ്രഫസർ കമ്യൂണിറ്റി ഡെൻറിസ്ട്രി (എൽ.സി/എ.ഐ), ഓറൽ മെഡിസിൻ ആൻഡ് റേഡിയോളജി (എൽ.സി/എ.ഐ), മൈേക്രാബയോളജി (മുസ്ലിം), െലക്ചറർ ഇൻ ഫിസിക്സ് (പട്ടികവർഗം), ലെക്ചറർ ഇൻ മൃദംഗം (മുസ്ലിം), ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ അറബിക് ജൂനിയർ (ഇ.ടി.ബി, പട്ടികജാതി-വർഗം, എൽ.സി, ഒ.ബി.സി, വിശ്വകർമ), ഫയർമാൻ ൈഡ്രവർ കം പമ്പ് ഓപറേറ്റർ (െട്രയിനി) (പട്ടികവർഗം, വിശ്വകർമ, ഒ.എക്സ്), കൈത്തറി വികസന കോർപറേഷനിൽ വാച്ച്മാൻ (പട്ടികജാതി).
ജില്ലാതല എൻ.സി.എ റിക്രൂട്ട്മെൻറ്: എച്ച്.എസ്.എ അറബിക് (പട്ടികജാതി- എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, കൊല്ലം, മലപ്പുറം, പാലക്കാട്, കണ്ണൂർ, കാസർകോട്) (പട്ടികവർഗം- കോഴിക്കോട്, പാലക്കാട്, മലപ്പുറം) (ഇ.ടി.ബി- മലപ്പുറം) എൽ.സി/എ.ഐ- മലപ്പുറം) (ഒ.ബി.സി -മലപ്പുറം) (വിശ്വകർമ -മലപ്പുറം), ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് േഗ്രഡ് രണ്ട് (ഹിന്ദു നാടാർ- തൃശൂർ, കണ്ണൂർ), (മുസ്ലിം -വയനാട്), (ധീവര- കണ്ണൂർ), ഫാർമസിസ്റ്റ് േഗ്രഡ് രണ്ട് (എസ്.ഐ.യു.സി നാടാർ -കാസർകോട്), ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ േഗ്രഡ് രണ്ട്/പൗൾട്രി അസി./മിൽക്ക് റിക്കോർഡർ/സ്റ്റോർ കീപ്പർ/എന്യൂമറേറ്റർ (എൽ.സി/എ.ഐ പത്തനംതിട്ട ജില്ല), ഫുൾടൈം ജൂനിയർ ലാഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ് (വിശ്വകർമ -കോഴിക്കോട്) (പട്ടികവർഗം- പാലക്കാട്, കണ്ണൂർ, വയനാട്), സിവിൽ എക്സൈസ് ഒാഫിസർ (ഒ.ബി.സി കൊല്ലം), (വിശ്വകർമ -കൊല്ലം), (എസ്.ഐ.യു.സി നാടാർ- പത്തനംതിട്ട), (ഒ.എക്സ് എറണാകുളം ജില്ല), പാർട്ട് ടൈം ഹൈസ്കൂൾ അസി. (ഉറുദു) (പട്ടികവർഗം- മലപ്പുറം), എൻ.സി.സി/സൈനിക ക്ഷേമ വകുപ്പിൽ എൽ.ഡി ക്ലർക്ക് (വിമുക്തഭടൻ) (പട്ടികവർഗം -തിരുവനന്തപുരം), എക്സൈസ് വകുപ്പിൽ ൈഡ്രവർ (എൽ.സി/എ.ഐ കണ്ണൂർ), വിവിധ വകുപ്പുകളിൽ ആയ (ഇ.ടി.ബി -കണ്ണൂർ) (പട്ടികജാതി- കൊല്ലം), (മുസ്ലിം- -പത്തനംതിട്ട, കണ്ണൂർ) (എൽ.സി/എ.ഐ- കോട്ടയം), (ഒ.ബി.സി -കൊല്ലം, ആലപ്പുഴ ജില്ലകൾ), (വിശ്വകർമ-വയനാട്, ഇടുക്കി ജില്ലകൾ), (ധീവര-ഇടുക്കി, കോഴിക്കോട്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.