പി.എസ്.സി ഒറ്റത്തവണ രജിസ്ട്രേഷൻ നടത്താനാവുന്നില്ലെന്ന് പരാതി
text_fieldsകോഴിക്കോട്: കേരള പി.എസ്.സി വെബ്സൈറ്റിൽ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്താനാവുന്നില്ലെന്ന് ഉദ്യോഗാർഥികളുടെ പരാതി. സെർവർ മാറ്റിസ്ഥാപിക്കുന്നതിനാൽ മൂന്നു ദിവസം ഒറ്റത്തവണ രജിസ്ട്രേഷൻ സംവിധാനം ലഭ്യമാകില്ലെന്ന് നേരത്തേ അറിയിപ്പുണ്ടായിരുന്നു. ഇൗ മാസം 23ന് വൈകീട്ട് അഞ്ചു മണി മുതൽ മൂന്നു ദിവസമായിരുന്നു പി.എസ്.സി വെബ്സൈറ്റിൽ പ്രത്യേക അറിയിപ്പായി നൽകിയിരുന്നത്.
മൂന്നു ദിവസം കഴിഞ്ഞ്, ഇൗ മാസം 27 മുതൽ ഒറ്റത്തവണ രജിസ്ട്രേഷന് ശ്രമിച്ച് നിരാശരാവുകയാണ് ഉദ്യോഗാർഥികൾ. സെർവർ തകരാറാണെന്നാണ് സൈറ്റിൽ നിന്നുള്ള മറുപടി. അക്ഷയ സെൻററുകളിലും മറ്റും എത്തുന്നവർ മടങ്ങിപ്പോകുകയാണ്.
നേരത്തേ രജിസ്ട്രേഷൻ നടത്തിയവർക്ക് സ്വന്തം പ്രൊൈഫലിലൂടെ അപേക്ഷയയക്കാനാവുന്നുണ്ട്. നൂറിലേറെ തസ്തികകളിൽ വിജ്ഞാപനം നിലനിൽക്കേയാണ് രജിസ്ട്രേഷൻ തടയുന്നത്. കമ്പനി/കോർപറേഷനുകളിേലക്കുള്ള ലാസ്റ്റ് ഗ്രേഡ് സർവൻറ്സ്, വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് തുടങ്ങിയ തസ്തികകളിലേക്ക് ജൂലൈ അഞ്ചാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ജൂലൈ 19ന് അവസാന തീയതിയുള്ള പൊലീസ് കോൺസ്റ്റബ്ൾ അടക്കമുള്ള തസ്തികകളിേലക്കുള്ള അപേക്ഷ അയക്കാനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.