ചോദ്യപേപ്പറിൽ പെരിയാറിന്റെ ജാതിപ്പേർ ചേർത്തു; പി.എസ്.സി ഖേദം പ്രകടിപ്പിച്ചു
text_fieldsചെന്നൈ: ഞായറാഴ്ച നടന്ന തമിഴ്നാട് പി.എസ്.സി ഗ്രൂപ് രണ്ട് പരീക്ഷ ചോദ്യപേപ്പറിൽ പെരിയാറിെൻറ പേരിനൊപ്പം ജാതിപേർ ചേർത്തത് വിവാദമായി. ഇതിൽ ശക്തിയായി പ്രതിഷേധിച്ച ഡി.എം.കെ പ്രസിഡൻറ് എം.കെ. സ്റ്റാലിൻ പ്രശ്നത്തിൽ തമിഴ്നാട് സർക്കാർ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടു.
സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും ഭാവിയിൽ ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും തമിഴ്നാട് പി.എസ്.സി വാർത്തക്കുറിപ്പിൽ അറിയിച്ചു.
തിരുച്ചെേങ്കാട് ആശ്രമം സ്ഥാപിച്ചതാരെന്ന േചാദ്യത്തിന് ഉത്തരമായി തെരഞ്ഞെടുക്കാൻ ഇ.വി. രാമസാമി നായ്ക്കർ, രാജാജി, ഗാന്ധിജി, സി.എൻ. അണ്ണാ ദുരൈ എന്നീ പേരുകളാണ് നൽകിയിരുന്നത്. തമിഴിൽ അച്ചടിച്ച ചോദ്യത്തിൽ ഇ.വി. രാമസാമി നായ്ക്കർ എന്ന പേരിലെ ‘ഇ’ എന്ന അക്ഷരം തെറ്റായാണ് ചേർത്തത്. ഇൗറോഡ് വെങ്കടപ്പ രാമസാമിയാണ് ഇ.വി.ആർ, പെരിയാർ പേരുകളിൽ അറിയപ്പെട്ടിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.