കായികക്ഷമത പരിശോധന വിഡിയോയിൽ പകർത്തുന്നത് പ്രായോഗികമല്ലെന്ന് പി.എസ്.സി
text_fieldsകൊച്ചി: കെ.എ.പി ബറ്റാലിയനുകളിലെ സിവിൽ പൊലീസ് ഒാഫിസർ നിയമന നടപടികളുടെ ഭാഗമായ കായികക്ഷമത പരിശോധന നടപടികൾ വിഡിയോയിൽ പകർത്തുന്നത് പ്രായോഗികമല്ലെന്ന് പി.എ സ്.സി. കെ.എ.പി നാലാം ബറ്റാലിയനിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് നടന്ന കായികക്ഷ മത പരിശോധനയിൽ ക്രമക്കേട് ആരോപിച്ച് കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിെൻറ ( കെ.എ.ടി) പരിഗണനയിലുള്ള ഒരുകൂട്ടം ഹരജികളിലാണ് പി.എസ്.സി എറണാകുളം റീജനൽ ഒാഫിസി ലെ അണ്ടർസെക്രട്ടറി കെ.ജി. അശോകെൻറ വിശദീകരണം.
പി.എസ്.സി നടത്തുന്ന കായികക്ഷമത പരിശോധനയുടെ സുതാര്യത ഉറപ്പാക്കാൻ നടപടികൾ വിഡിയോയിൽ പകർത്തണമെന്നാണ് വ്യവസ്ഥയെങ്കിലും ഇത് പാലിച്ചില്ലെന്നും വ്യാപക ക്രമക്കേടിന് ഇത് വഴിവെച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാർ കെ.എ.ടിയെ സമീപിച്ചത്.
തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ് വിദ്യാർഥി അഖിൽചന്ദ്രനെ കുത്തിയ കേസിൽ പ്രതികളായ എസ്.എഫ്.ഐ നേതാക്കൾ ഇൗ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. നേരത്തെ ഹരജി പരിഗണിക്കവേ, നിയമനം ഹരജിയിലെ തീർപ്പിന് വിധേയമായിരിക്കുമെന്ന് കെ.എ.ടി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
കായികക്ഷമത പരിശോധനയിൽ പരാജയപ്പെട്ടതിനാലാണ് ഹരജിക്കാർ ക്രമക്കേട് ആരോപിച്ച് വീണ്ടും ടെസ്റ്റ് നടത്താൻ ആവശ്യപ്പെടുന്നത്. ഒാരോ വിഭാഗത്തിലും ലക്ഷക്കണക്കിന് അപേക്ഷകരുണ്ട്.
ഇവരുടെ കായികക്ഷമത പരിശോധന വിഡിയോയിൽ പകർത്തുന്നത് പ്രായോഗികബുദ്ധിമുട്ടിന് പുറമെ പി.എസ്.സിക്ക് വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും റാങ്ക് ലിസ്റ്റ് ജൂലൈ ഒന്നിന് പ്രാബല്യത്തിൽ വന്നതായും വിശദീകരണത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.