കെ.എസ്.ആർ.ടി.സി: അഡ്വൈസ് ലഭിച്ചവർ നിയമന ഉത്തരവ് നേരിെട്ടത്തി കൈപ്പറ്റണം
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ഹൈകോടതി ഉത്തരവിനെ തുടർന്ന് എം പാനൽ ജീവനക്കാരെ പിരിച്ചുവിട്ട സാഹചര്യത്ത ിൽ നിയമന നടപടികൾ സർക്കാർ ഉൗർജ്ജിതമാക്കി.
കണ്ടക്ടർ തസ്തികയിൽ അഡ്വൈസ് മെമ്മോ ലഭിച്ച ഉദ്യോഗാർഥികൾ വ്യാ ഴാഴ്ച (20-12-2018) തിരുവനന്തപുരം ഫോർട്ടിലെ കെ.എസ്.ആർ.ടി.സി ആസ്ഥാന മന്ദിരത്തിൽ നേരിെട്ടത്തി നിയമന ഉത്തരവ് കൈപ്പറ്റണമെന്ന് എം.ഡി ടോമിൻ ജെ. തച്ചങ്കരി അറിയിച്ചു. 4051 പേരെയാണ് നിയമിക്കുന്നത്. നിയമന ഉത്തരവുകള്‍ രജിസ്ട്രേഡ് തപാലിൽ അയച്ചാൽ ലഭിക്കാനുള്ള കാലതാമസം ഒഴിവാക്കാനാണ് ഇത്തരം നടപടിയെന്നാണ് കെ.എസ്.ആർ.ടി.സി വിശദീകരണം.
ഒന്നുമുതല്‍ 1000വരെ സീരിയല്‍ നമ്പരിലുള്ളവര് രാവിലെ 10നും 10.45നും ഇടയിലും 1001 മുതല്‍ 2000വരെ നമ്പരിലുള്ളവര് 10.45നും 11.30നും ഇടയിലും ഹാജരാകണം. 2001 മുതല്‍ 3000 വരെ സീരിയല്‍ നമ്പരിലുള്ളവര്ക്ക് 11.30 മുതല്‍ 12.15 വരെയും 3001 മുതല്‍ 4051വരെ സീരിയല്‍ നമ്പരിലുള്ളവര്ക്ക് 12.15 മുതല്‍ ഒന്നുവരെയുമാണ് സമയം.
സാധ്യമാകും വേഗം ഇവരെ ഡ്യൂട്ടിക്ക് നിയമിക്കും. രണ്ടുദിവസം സ്റ്റാഫ് ട്രെയിനിങ് കോളജിൽ പരിശീലനം. തുടർന്നുള്ള രണ്ട് ദിവസം ഇലക്ട്രോണിക് ടിക്കറ്റ് യന്ത്രത്തിൽ പരിശീലനം. രണ്ടുദിവസം റൂട്ടിൽ അയക്കും. തുടർന്നാണ് ഡ്യൂട്ടിക്ക് നിയോഗിക്കുക.
കൂടുതൽ വിവരങ്ങൾക്ക് 0471 2471011 എന്ന നമ്പറിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.