ലാസ്റ്റ് ഗ്രേഡ് കാലാവധി വ്യാഴാഴ്ച തീരും; നിയമനം നടന്നത് 20 ശതമാനം മാത്രം
text_fieldsതൃശൂർ: വ്യാഴാഴ്ച കാലാവധി പൂർത്തിയാവാൻ ഇരിക്കെ ലാസ്റ്റ് ഗ്രേഡ് റാങ്ക്ലിസ്റ്റിൽ ഇതുവരെ പി.എസ്.സി നിയമിച്ചത് 20 ശതമാനം പേരെ മാത്രം. ഏറ്റവും കുറഞ്ഞ യോഗ്യതയിൽ ഏറെ പേർക്ക് നിയമനം നൽകുന്ന തസ്തികയിൽ ഇക്കുറി ശുഷ്കനിയമനമാണ് നടന്നത്. 14 ജില്ലകളിൽ നിന്നായി 52,000ൽ അധികം പേർ ഇടം പിടിച്ച റാങ്ക്പട്ടികയിൽനിന്നും ഇതുവരെ നിയമിച്ചത് 10,440 പേരെയാണ്.
ബിരുദധാരികൾക്ക് ഇൗ തസ്തികയിൽ അവസാന അവസരമാണിത്. കഴിഞ്ഞ റാങ്ക്പട്ടികക്ക് മൂന്നുമാസം കാലാവധി നീട്ടിനൽകിയതും തെരഞ്ഞെടുപ്പിെൻറ പശ്ചാത്തലത്തിൽ രണ്ടുമാസം നിയമനനിരോധം നിലനിന്നതും ഉദ്യോഗാർഥികൾക്ക് തിരിച്ചടിയായി. അതുകൊണ്ട് തന്നെ പ്രായപരിധി കഴിഞ്ഞവർക്ക് മറ്റു പ്രതീക്ഷകൾ ഇല്ലാത്ത സാഹചര്യത്തിൽ റാങ്ക്പട്ടികയുടെ കാലാവധി നീട്ടണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം. 2013 ഡിസംബർ 31നാണ് പി.എസ്.സി ലാസ്റ്റ്ഗ്രേഡ് പരീക്ഷ വിജ്ഞാപനം പുറപ്പെടുവിച്ചത്. 2015 ജൂൺ 28ന് റാങ്ക്ലിസ്റ്റ് നിലവിൽ വന്നുവെങ്കിലും നിയമനം നടക്കാൻ സമയമെടുത്തു. തിരുവനന്തപുരത്താണ് അധിക നിയമനം നടന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച വരെ 1468 പേരെ ഇവിടെ നിയമിച്ചു കഴിഞ്ഞു. രണ്ടാം സ്ഥാനം പാലക്കാടിനാണ് (938). മൂന്നാമത് കോഴിക്കോടും (913). വയനാടാണ് നിയമനം ഏറ്റവും കറവ് നടന്നത് (331). കുറവിൽ രണ്ടാം ജില്ല കാസർകോടാണ് (409). പത്തനംതിട്ടയാണ് (570) മൂന്നാമത്. എറണാകുളം (864), തൃശൂർ (849), കൊല്ലം (825), മലപ്പുറം (795), കണ്ണൂർ (700), ആലപ്പുഴ (614), കോട്ടയം (588), ഇടുക്കി (576) എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ നിയമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.