എൽ.ഡി ക്ലർക്ക്: ലിസ്റ്റ് കാലാവധി മാർച്ച് 31ന് തീരും; നിയമനശിപാർശ ഏഴായിരത്തിൽപരം പേർക്ക് മാത്രം
text_fieldsപെരിന്തൽമണ്ണ: 2015 ഏപ്രിലിൽ പ്രസിദ്ധീകരിച്ച പി.എസ്.സി എൽ.ഡി ക്ലർക്ക് റാങ്ക് ലിസ്റ്റ് കാലാവധി മാർച്ച് 31ന് അവസാനിക്കുന്നതോടെ നിരവധി പേരുടെ പ്രതീക്ഷ പൊലിയുന്നു. 23,792 പേരെ മുഖ്യപട്ടികയിൽ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിൽ നിന്ന് ഏഴായിരത്തിൽപരം പേർക്ക് മാത്രമാണ് നിയമനശിപാർശ നൽകിയത്.
ലിസ്റ്റിൽ അവശേഷിക്കുന്ന ഭൂരിഭാഗവും പ്രായപരിധി കഴിഞ്ഞ് ഇനി അവസരമില്ലാത്തവരാണ്. നിലവിലെ എൽ.ഡി ക്ലർക്ക് റാങ്ക് ലിസ്റ്റിൽ കിേട്ടണ്ട 1500 ഒഴിവുകൾ സൂപ്പർ ന്യൂമറിയായി തൊട്ടുമുമ്പുള്ള ലിസ്റ്റിന് കഴിഞ്ഞ സർക്കാറിെൻറ കാലത്ത് നൽകിയിരുന്നു. അതിനാൽ നിലവിലെ ലിസ്റ്റ് 2015 ഏപ്രിലിൽ വന്നെങ്കിലും ആറു മാസം കഴിഞ്ഞാണ് നിയമനമാരംഭിച്ചത്. തുടക്കത്തിൽ തന്നെ ഇരുട്ടടിയേറ്റ ലിസ്റ്റ് പിന്നീട് നീങ്ങിയത് ഒച്ചിഴയുന്ന വേഗത്തിലും.
അവസാനം സർക്കാറിെൻറ സാമ്പത്തികഞെരുക്കം കൂടി വന്നതോടെ തിരിച്ചടിയായി. ഇതുവരെയുള്ള പട്ടികകൾക്ക് ചുരുങ്ങിയത് നാലുവർഷം വരെ കാലാവധി ലഭിച്ചിരുന്നു. എന്നാൽ, തസ്തിക നിയമനവുമായി ബന്ധപ്പെട്ട പല ഫയലുകളും ധനകാര്യവകുപ്പിൽ കുടുങ്ങിയിട്ട് കാലമേറെയായി.
കഴിഞ്ഞ സർക്കാർ കാലത്ത് തയാറാക്കിയ ഹയർ സെക്കൻഡറി എൽ.ഡി ക്ലർക്ക് തസ്തിക രൂപവത്കരണ ഫയൽ അഡീഷനൽ സെക്രട്ടറിയുടെ ശ്രദ്ധക്കുറവിൽ എവിടേയും എത്തിയില്ല.
അദ്ദേഹം ശിക്ഷണനടപടി നേരിെട്ടങ്കിലും ഫയലിൽ തീരുമാനം വന്നില്ല. ഹയർ സെക്കൻഡറി മേഖല ഒാഫിസുകളിലെ തസ്തിക രൂപവത്കരണ ഫയലും എച്ച്.എസ്.ഇ ഫയലിനൊപ്പം സമർപ്പിച്ചിരുന്നെങ്കിലും തീരുമാനം വരാത്തത് റാങ്ക് ലിസ്റ്റുകാർക്ക് തിരിച്ചടിയാണ്. ഭക്ഷ്യസുരക്ഷ വകുപ്പിെൻറ ഗോഡൗണിലേക്ക് ജീവനക്കാരെ നിയമിക്കുന്ന ഫയൽ ധനകാര്യവകുപ്പ് തിരിച്ചയക്കുന്നതല്ലാതെ തീരുമാനമില്ല. എൽ.എസ്.ജി.ഡി എൻജിനീയർമാരുടെ ഒാഫിസ് ക്ലർക്ക് നിയമനവും ധനവകുപ്പ് പരിഗണിക്കുന്നില്ല. സംസ്ഥാനത്ത് ഏഴ് ആർ.ടി ഒാഫിസുകൾ രൂപവത്കരിക്കാനുള്ള ഫയലും ധനവകുപ്പിെൻറ പക്കലുണ്ട്.
മിക്ക വകുപ്പിലേയും ഡയറക്ടറേറ്റുകളിൽ നിന്ന് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാതെ, കേസുകളുടെ പേരിൽ മാറ്റിെവക്കുന്നതും പട്ടികയിലുള്ളവരെ വലക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.