അനുമതി നൽകിയിട്ടും മഹാത്മാഗാന്ധി ചെയർ തുടങ്ങുന്നില്ലെന്ന് മാനവവിഭവശേഷി വകുപ്പ്
text_fieldsന്യൂഡൽഹി: യൂനിവേഴ്സിറ്റി ഗ്രാൻഡ് കമീഷൻ (യു.ജി.സി) അനുമതി നൽകിയിട്ടും രാജ്യത്തെ ഒരൊറ്റ സർവകലാശാലയും മഹാത്മാഗാന്ധി ചെയറുകൾ ആരംഭിച്ചില്ലെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം.
സമാധാനം, അഹിംസ, സ്വതന്ത്ര്യസമരം, ദേശീയ ഉദ്ഗ്രഥനം എന്നീ വിഷയങ്ങളിൽ ഉന്നതപഠനത്തിനാണ് മഹാത്മാഗാന്ധി ചെയറുകൾ സ്ഥാപിക്കാൻ അനുമതി നൽകിയത്. എന്നാൽ, ഇത് പരിഗണിക്കാൻ സർവകലാശാലകൾ സന്നദ്ധമായില്ലെന്ന് മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ, അടുത്തകാലത്തായി ഗാന്ധിയൻ സ്റ്റഡീസിൽ ബിരുദം, ബിരുദാനന്തര ബിരുദം, എം.ഫിൽ, പി.എച്ച്ഡി എന്നിവക്ക് കൂടുതൽ വിദ്യാർഥികൾ രംഗത്തുവരുന്നുണ്ട്.
2017-18ൽ ഗാന്ധിയൻ സ്റ്റഡീസിൽ ബിരുദത്തിന് 419 പേരും ബിരുദാനന്തര ബിരുദത്തിന് 796 പേരും എം.ഫിൽ, പി.എച്ച്ഡി എന്നിവക്ക് 51ഉം 78ഉം വിദ്യാർഥികൾ അഡ്മിഷൻ നേടിയിട്ടുണ്ട്.
സർവകലാശാലകളുടെ അക്കാദമിക നിലവാരം വർധിപ്പിക്കുന്നതിനാണ് യു.ജി.സി പ്രഗല്ഭ വ്യക്തികളുടെയും നൊേബൽ ജേതാക്കളുടെയും പേരിൽ ചെയറുകൾ ആരംഭിക്കാൻ അനുമതി നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.