ഉപസമിതിയോടും മലയാളത്തോടും ചിറ്റമ്മനയം; സമരപ്രഖ്യാപനവുമായി ഐക്യ മലയാളം
text_fieldsതിരുവനന്തപുരം: കെ.എ.എസ് അടക്കം പരീക്ഷകളിൽ ചോദ്യപേപ്പർ മലയാളത്തിൽ നൽകണമെന്ന ാവശ്യപ്പെട്ട് പി.എസ്.സിക്കെതിരെ ഐക്യമലയാളം പ്രസ്ഥാനം വീണ്ടും സമരത്തിനൊരുങ്ങുന് നു. സര്ക്കാര് രൂപവത്കരിച്ച ഉപസമിതിേയാടും മലയാളത്തോടും പി.എസ്.സി പുലർത്തുന്ന ചി റ്റമ്മനയം ചൂണ്ടിക്കാട്ടിയാണ് സുഗതകുമാരിയുടെ നേതൃത്വത്തിൽ വീണ്ടും ഭാഷാസ്നേഹികൾ സമരത്തിറങ്ങുന്നത്. തിങ്കളാഴ്ച മുഖ്യമന്ത്രിയുമായി ഐക്യ മലയാളം നേതാക്കൾ ചർച്ച നട ത്തും. മുഖ്യമന്ത്രിയുടെ നിലപാടിന് അനുസരിച്ചാകും സമരപരിപാടികൾക്ക് രൂപം നൽകുക.
കെ.എ.എസ് അടക്കം പരീക്ഷകളിൽ സർക്കാർ നിലപാടിന് വിരുദ്ധമായാണ് പിഎസ്.സി മുന്നോട്ടുപോകുന്നതെന്നും ഇത് അനുവദിക്കാനാകില്ലെന്നുമാണ് ഭാഷാസ്നേഹികളുടെ നിലപാട്. ബിരുദം യോഗ്യതയുള്ള പരീക്ഷകൾക്ക് മലയാളത്തിലും ഇംഗ്ലീഷിലും ചോദ്യങ്ങൾ നൽകാനുള്ള 364 വിഷയ പണ്ഡിതരുടെ പട്ടിക ഏഴംഗ ഉപസമിതി നൽകിയെങ്കിലും പി.എസ്.സി അംഗീകരിച്ചില്ല. ചോദ്യം തയാറാക്കാൻ പുറത്തുനിന്നുള്ളവരുടെ സഹായം വേണ്ടെന്നും ഇത് പരീക്ഷയുടെ രഹസ്യസ്വഭാവത്തെ ബാധിക്കുമെന്നും കാണിച്ച് പട്ടിക പി.എസ്.സി മടക്കി അയക്കുകയായിരുന്നു.
ബിരുദം യോഗ്യതയുള്ള പരീക്ഷകൾക്കെല്ലാം ചോദ്യം തയാറാക്കുന്നതിന് കോളജ് അധ്യാപകരെയാണ് പി.എസ്.സി നിയോഗിക്കാറ്. പി.എസ്.സി നൽകുന്ന സിലബസിൽനിന്നാണ് ഇവർ ഇംഗ്ലീഷിൽ ചോദ്യംനൽകുന്നത്. മലയാളത്തിൽ ചോദ്യം നൽകണമെങ്കിൽ ഇംഗ്ലീഷിൽ ചോദ്യംനൽകുന്ന അധ്യാപകൻ തന്നെ മലയാളത്തിലും ചോദ്യങ്ങൾ തയാറാക്കി നൽകണമെന്നും അല്ലാത്തപക്ഷം ചോദ്യപേപ്പർ ചോർച്ചയിലേക്ക് നയിക്കുമെന്നുമാണ് പി.എസ്.സിയുടെ നിലപാട്.
ഇതിെൻറ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി നേരിട്ട് വൈസ് ചാൻസലർമാരുടെ യോഗം വിളിച്ച് പ്രശ്നപരിഹാരത്തിന് ഉപസമിതിയെ നിയോഗിച്ചത്. ഓരോ വിഷയത്തിലും ചോദ്യപേപ്പർ തയാറാക്കാൻ കെൽപുള്ള 50 പേർ വീതമടങ്ങിയ 1000 പേരുടെ പട്ടിക നൽകാൻ തയാറാണെന്ന് ഉപസമിതി കണ്വീനർ പ്രഫ. വി. കാര്ത്തികേയന് നായര് അറിയിച്ചെങ്കിലും പി.എസ്.സി അംഗീകരിച്ചില്ല. സാങ്കേതികപദങ്ങളുടെ തർജമയാണ് പി.എസ്.സി മുന്നോട്ടുവെച്ച മറ്റൊരു പ്രശ്നം.
എന്നാൽ ബിരുദയോഗ്യതയുള്ള പരീക്ഷകളിൽ സാങ്കേതികപദങ്ങൾ അധികമായി കടന്നുവരാറില്ലെന്നും അങ്ങനെയുണ്ടായാൽ ഇതിനാവശ്യമായ 40 സാങ്കേതിക ഭാഷാനിഘണ്ടു സമിതിയുടെ കൈവശമുണ്ടെന്ന് അറിയിച്ചെങ്കിലും ഇതിനോടും പി.എസ്.സി മുഖംതിരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.