മീറ്റർ റീഡർ: പരീക്ഷ നടത്തിയെങ്കിലും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കില്ല
text_fieldsതിരുവനന്തപുരം: വൈദ്യുതി ബോർഡിെല മീറ്റർ റീഡർ തസ്തികയിലെ നിയമനത്തിന് പി.എസ്.സിയുടെ നടപടിക്രമം പരീക്ഷയിൽ അവസാനിപ്പിക്കുന്നു. ഒഴിവുകളില്ലെന്ന് സർക്കാർ രേഖാമൂലം പി.എസ്.സിയെ അറിയിച്ച സാഹചര്യത്തിലാണ് നിയമനനടപടികൾ പാതിവഴിയിൽ നിർത്തുന്നത്. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഉദ്യോഗാർഥികെള കബളിപ്പിക്കേണ്ടെന്നാണ് പി.എസ്.സിയുടെ നിലപാട്. ഒഴിവില്ലെന്ന് അറിയിച്ചിട്ടും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് ഒാഡിറ്റ് വിമർശനത്തിന് ഇടയാക്കുമെന്നും എന്ത് ചെയ്യണമെന്നത് പരിശോധിച്ചു വരികയാണെന്നും പി.എസ്.സി ചെയർമാൻ അഡ്വ. എം.കെ. സക്കീർ മാധ്യമത്തോട് പറഞ്ഞു. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ നേരത്തേ പി.എസ്.സി തീരുമാനിച്ചതാണ്. ഒരൊഴിവ് മാത്രമാണ് റിപ്പോർട്ട് ചെയ്തത്. പ്രതീക്ഷിക്കുന്ന ഒഴിവുകൂടി കണക്കാക്കി റാങ്ക് ലിസ്റ്റ് തയാറാക്കുകയാണ് ഉദ്ദേശിച്ചത്. പുതിയ സാഹചര്യം അടുത്ത പി.എസ്.സി യോഗം വിലയിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
കെ.എസ്.ഇ.ബിയിൽ ആധുനികവത്കരണം നടക്കുന്നതിനാൽ മീറ്റർ റീഡർ തസ്തിക നിർത്തലാക്കണമെന്ന െഎ.െഎ.എം പഠനറിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് സർക്കാർ പി.എസ്.സിക്ക് കത്ത് നൽകിയത്. 2014ലെ വിജ്ഞാപനപ്രകാരം 2016 ഏപ്രിൽ ഏഴിനാണ് മീറ്റർ റീഡർ തസ്തികയിൽ പി.എസ്.സി പരീക്ഷ നടത്തിയത്. 11,825 പേർ പരീക്ഷ എഴുതുകയും ചെയ്തു. ഒരൊഴിവാണ് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിരുന്നത്. ആകെയുള്ള 1721 തസ്തികയിൽ 429 പേരാണ് സ്ഥിരജോലിക്കാർ. ശേഷിക്കുന്ന ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാതെ കെ.എസ്.ഇ.ബി പൂഴ്ത്തിവെച്ചുവെന്ന പരാതി വ്യാപകമായി. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന നൂറുകണക്കിന് പേരെ സ്ഥിരപ്പെടുത്താനാണ് ശ്രമമെന്നും പരാതിയുണ്ട്. ഭരണപക്ഷ സർവിസ് സംഘടനകളുടെ ഒത്താശയോടെയാണ് ഒഴിവുകൾ പൂഴ്ത്തുന്നത് എന്നും ആക്ഷേപമുണ്ട്.
ഒഴിവുകൾ സംബന്ധിച്ച് പരസ്പരവിരുദ്ധമായ വിവരങ്ങളാണ് വൈദ്യുതി ബോർഡ് പുറത്തുവിടുന്നത്. മന്ത്രി എം.എം. മണി നിയമസഭയിൽ നൽകിയ മറുപടിയിലും വ്യത്യസ്ത കണക്കുകളാണുള്ളത്. ഇൗവർഷം ഫെബ്രുവരി 28ന് െഎ.സി. ബാലകൃഷ്ണെൻറ ചോദ്യത്തിന് 551 ഒഴിവുകളുണ്ടെന്നാണ് മന്ത്രി അറിയിച്ചത്. മേയ് നാലിന് പി.സി. േജാർജിെൻറ ചോദ്യത്തിന് തസ്തികമാറ്റം വഴിയുള്ള സ്ഥാനക്കയറ്റം വഴി നികത്തേണ്ട 334 ഒഴിവുകളുണ്ടെന്നാണ് മന്ത്രി അറിയിച്ചത്. ഉദ്യോഗാർഥികൾക്ക് വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിൽ 429 പേരാണ് സ്ഥിരജോലിക്കാരെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.