കാലാവധി തീരാൻ 12 ദിനം; എൽ.ഡി ടൈപിസ്റ്റ് റാങ്ക് ലിസ്റ്റിൽനിന്ന് നിയമനം നടത്താതെ പി.എസ്.സി
text_fieldsകൊച്ചി: എൽ.ഡി ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റിൽനിന്ന് നിയമനം നടത്താതെ പി.എസ്.സി ഒളി ച്ചുകളിക്കുന്നു. ചിലരുടെ താൽപര്യങ്ങൾ സംരക്ഷിക്കാനാണ് ഇതെന്നാണ് ആരോപണം. 2016ലെ എ ൽ.ഡി ടൈപിസ്റ്റ് റാങ്ക് ലിസ്റ്റിലുള്ളവരാണ് പി.എസ്.സിക്കെതിരെയും ഉദ്യോഗസ്ഥർ ക്കെതിരെയും ആരോപണവുമായി രംഗത്തുവന്നത്.
നൂറുകണക്കിന് ഒഴിവുകളുണ്ടായിട്ടും ലിസ്റ്റിൽനിന്ന് നാമമാത്ര നിയമനമേ നടന്നിട്ടുള്ളൂ. അതേസമയം, വീണ്ടും പരീക്ഷ നടത്തി പുതിയ റാങ്ക് ലിസ്റ്റ് തയാറാക്കാനുള്ള ഒരുക്കത്തിലാണ് പി.എസ്.സി. ആർക്കുവേണ്ടിയാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ റാങ്കുകാരെ തഴയുന്നതെന്ന് സർക്കാർ അന്വേഷിക്കണമെന്നും ഇവർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
മൂന്നുവർഷം മുമ്പാണ് എൽ.ഡി ടൈപിസ്റ്റ് പരീക്ഷ നടത്തിയത്. 5560 പേരുടെ റാങ്ക് ലിസ്റ്റ് തയാറാക്കി. പക്ഷേ, ഇരുപത്തഞ്ചോളം നിയമനം മാത്രമാണ് നടന്നത്. ഈ മാസം 30ന് ലിസ്റ്റിെൻറ കാലാവധി തീരും.
ഈ ലിസ്റ്റ് നിലനിൽക്കേയാണ് കഴിഞ്ഞ ജൂലൈയിൽ വീണ്ടും പരീക്ഷ നടത്തി പുതിയ റാങ്ക് പട്ടിക പി.എസ്.സി തയാറാക്കാൻ ഒരുങ്ങുന്നത്. നിയമനം മനഃപൂർവം ദീർഘിപ്പിച്ച് പഴയ ലിസ്റ്റിെൻറ കാലാവധി അവസാനിക്കുന്ന മുറക്ക് പുതിയ ലിസ്റ്റിലുള്ളവർക്ക് പ്രവേശനം നൽകാൻ ഉന്നതർ ശ്രമം നടത്തുന്നതായാണ് ആക്ഷേപം.
ഭരണപരിഷ്കാര കമീഷൻ അമ്പതോളം വകുപ്പുകളിലെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യണമെന്ന് ഉത്തരവിറക്കിയെങ്കിലും വകുപ്പുമേധാവികളിൽനിന്ന് നിരാശജനകമായ മറുപടിയാണ് ലഭിച്ചതെന്നും ഉദ്യോഗാർഥികൾ പറഞ്ഞു. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവരടക്കം ലിസ്റ്റിലുണ്ടെന്നും ഇവർ പറഞ്ഞു.
കെ. സംഗീത, പി.കെ. സുമിത, എം.ജെ. കവിത, അനീഷ്, സൗമ്യ മുരളി, ജിനോയ് തങ്കച്ചൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.