പി.എസ്.സി നിയമന ശിപാർശ എസ്.എം.എസ് വഴി അറിയിക്കും
text_fieldsതിരുവനന്തപുരം: നിയമനശിപാർശ സംബന്ധിച്ച വിവരം മൊബൈൽ ഫോണിൽ എസ്.എം.എസ് വഴി അറിയിക്കുന്നത് പി.എസ്.സി പരിഗണനയിൽ. തപാൽവഴി നിയമന ശിപാർശ അയക്കുന്നതിനു പുറമെയാണ് എസ്.എം.എസും അയക്കുക. ഉദ്യോഗാർഥികൾക്ക് െപ്രാഫൈൽ മെേസജ് വഴിയും വിവരമറിയിക്കും. ഇതുസംബന്ധിച്ച് പഠിക്കാൻ പി.എസ്.സി വകുപ്പുതല സമിതിയെ നിയോഗിച്ചു.
നിയമന ശിപാർശ ലഭിച്ച് അതു വേണ്ടെന്നുവെക്കുന്നവർക്ക് അപേക്ഷ, സമ്മതപത്രം എന്നിവ ഒ.ടി.ആർ െപ്രാഫൈൽ വഴി സ്വീകരിക്കുന്നതിെൻറ സാധ്യത പരിശോധിക്കാനും സമിതിയെ നിയോഗിച്ചു. കേരള ലോകായുക്തയിലെ കോൺഫിഡൻഷ്യൽ അസി. േഗ്രഡ്-2, ടൈപ്പിസ്റ്റ് േഗ്രഡ്-2 എന്നീ തസ്തികകളിലെ ഒഴിവുകൾ നിലവിലെ വിവിധ വകുപ്പുകളിലെ സി.എ േഗ്രഡ്-2 റാങ്ക് ലിസ്റ്റുകൾ, സെക്രട്ടേറിയറ്റ്, പി.എസ്.സി എന്നിവയിലെ കമ്പ്യൂട്ടർ അസി. തസ്തികയുടെ റാങ്ക് ലിസ്റ്റിൽനിന്ന് നികത്തും. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട് എന്നീ മെഡിക്കൽ കോളജുകളിൽ റേഡിയോ തെറപ്പി വിങ് സജ്ജീകരിക്കുന്നതിെൻറ ഭാഗമായും ഓങ്കോളജി വിങ് തുടങ്ങുന്നതിനും അനുവദിക്കപ്പെട്ട അസി. പ്രഫസർ, അസോ. പ്രഫസർ, നഴ്സ് േഗ്രഡ്-2 തുടങ്ങിയ തസ്തികകളുടെ നിയമനത്തിനായുള്ള എക്സിക്യൂട്ടിവ് ഉത്തരവ് പുറപ്പെടുവിക്കുന്നതിനായി സർക്കാർ സമർപ്പിച്ച കരട് നിർദേശത്തിന്മേലുള്ള ഉപസമിതി തീരുമാനം അംഗീകരിച്ചു.
സിവിൽ എക്സൈസ് ഓഫിസർ, വിമൺ സിവിൽ എക്സൈസ് ഓഫിസർ എന്നീ തസ്തികകളുടെ തെരഞ്ഞെടുപ്പിനായി 2.5 കിലോമീറ്റർ ദൂരം പുരുഷന്മാർ 13 മിനിറ്റിലും വനിതകൾ 15 മിനിറ്റിലും ഓടിപ്പൂർത്തിയാക്കണമെന്ന പരിഷ്കരണ നിർദേശം അംഗീകരിച്ചു. കേരള ആർട്ടിസാൻസ് ഡെവലപ്മെൻറ് കോർപറേഷനിൽ ഓർഗനൈസർ കം ഇൻസ്പെക്ടർ തസ്തിക ശമ്പളപരിഷ്കരണ ഉത്തരവിൽ നിർത്തലാക്കിയ സാഹചര്യത്തിൽ കാറ്റഗറി നമ്പർ 292/2012 പ്രകാരം തസ്തികയിലേക്ക് പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദുചെയ്യും. കെ.ജി.ടി.ഇ ടൈപ്പ്റൈറ്റിങ് ഹയർ, കമ്പ്യൂട്ടർ വേർഡ് േപ്രാസസിങ് എന്നിവക്ക് തുല്യമായി വി.എച്ച്.എസ്.സിയുടെയും മറ്റനേകം സ്ഥാപനങ്ങളുടെയും വിവിധ കോഴ്സുകൾ നടത്തിവരുന്നതിനാൽ ഓരോന്നിനും പ്രത്യേകമായി തുല്യത സർട്ടിഫിക്കറ്റ് നൽകുന്നതിനുപകരം ഏതെങ്കിലും സർക്കാർ അംഗീകൃത സ്ഥാപനം ഒരു ഏകീകൃത കോഴ്സ് നടത്തി ഒറ്റ സർട്ടിഫിക്കറ്റ് നൽകുന്നതിനായി സർക്കാറിനോട് ആവശ്യപ്പെടാനും പി.എസ്.സി യോഗം തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.